കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പൊട്ടിക്കരഞ്ഞ് സിദ്ധരാമയ്യ;

കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സിദ്ധരാമയ്യ വികാരാധീനനായി. സദ്ഭരണം കാഴ്ചവച്ചിട്ടും കോൺഗ്രസിനു നേടാനായില്ലെന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ എംഎൽഎമാരും കണ്ണീരണിഞ്ഞു. രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടിയ സിദ്ധരാമയ്യ ചമുന്ടെശ്വരിയില്‍ വന്‍ പരാജയം നേരിട്ടിരുന്നു,ബദാമിയില്‍ 1700 വോട്ടുകള്‍ക്കാണ് കഷ്ട്ടിച്ചു കടന്നു കൂടിയത്.  

Read More

ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക..

കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വരയ്ക്കൊപ്പം ഗവർണറെ ഒരിക്കൽക്കൂടി കാണുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ‘ഓപ്പറേഷൻ കമൽ’ വിജയകരമായത് മറന്നേക്കൂ, ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു തീരുമാനവും എടുക്കരുതെന്ന് ഗവർണറോടും ആവശ്യപ്പെടുന്നു” – എച്ച്.ഡി. കുമാരസ്വാമി ബിജെപിയുടെ അശ്വമേധ യാത്ര ഉത്തരേന്ത്യയിൽനിന്നാണ് ആരംഭിച്ചത്. അവരുടെ കുതിരകൾ കർണാടകയിലെത്തി നിൽക്കുകയാണ്. ജനവിധി അശ്വമേധ യാത്ര നിർത്തിക്കാനുള്ളതാണ് – എച്ച്.ഡി. കുമാരസ്വാമി.…

Read More

കുഞ്ഞു ശ്രേയയുടെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളില്‍ ശ്രേയ ജയദീപ് ആലപിച്ച ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ‘യെറുശലേം നായക’ എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകരുടെ മനം കവര്‍ന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്‍റെതാണ് വരികള്‍. ഗുഡ്വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ദി ഗ്രേറ്റ്‌ ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ്‌ അദേനിയാണ്‌ ചിത്രത്തിന്‍റെ തിരക്കഥ. കനിഹയാണ്‌ നായിക. പുതുമുഖം…

Read More

രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പൊടിക്കാറ്റ്; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായി. ഇന്ന് പുലര്‍ച്ചെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിച്ചത്. പുലർച്ചെ മൂന്ന് മണി മുതല്‍ വീഴിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയുണ്ടായ പൊടിക്കാറ്റില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കെല്ല്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് ഇതുവരെ 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളിലായി മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 51 മരണം റിപ്പോര്‍ട്ട്…

Read More

കര്‍ണാടക രാഷ്ട്രീയ നാടക ഭൂപടത്തിലേക്ക് കേരളവും;ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്ക്.

കുതിരക്കച്ചവടത്തെ മറികടക്കാന്‍ “റിസോര്‍ട്ട് രാഷ്ട്രീയം” വീണ്ടും. ജെ ഡി എസ് എം എല്‍ എ മാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം,കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ കര്‍ണാടകയിലെ തന്നെ റിസോര്‍ട്ടുകളില്‍ തങ്ങും. യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്യും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.

Read More

100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ബംഗളൂരു: ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബിജെപി അംഗങ്ങള്‍ ഗവര്‍ണ്ണറെ കാണാന്‍ രാജ് ഭവനില്‍ എത്തിയിരിക്കുകയാണ്. കൂടാതെ ബിജെപി നിയമസഭാ കക്ഷി നേതാവായി യെദ്ദ്യുരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ഗവര്‍ണ്ണര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, …

Read More

കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ യോഗത്തിന് എത്തിയില്ല;ജെഡിഎസ്സിന്റെ 2 എം എല്‍ എ മാരും നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്നു.

ഏറ്റവും പുതിയ വാര്‍ത്ത‍കള്‍ …… ജെഡിഎസ് എംഎൽഎമാരായ രാജ വെങ്കടപ്പ നായകയും വെങ്കട്ട റാവു നാഡഗൗഡയും പാർട്ടി നിയമസഭാ കക്ഷി യോഗത്തിനെത്തിയില്ല. 78 കോൺഗ്രസ് എംഎൽഎമാരിൽ നിയമസഭാകക്ഷി യോഗത്തിനെത്തിയത് 66 പേർ. ബെംഗളൂരുവിലെ കെപിസിസി ഓഫിസിലാണ് യോഗം. ജെഡിഎസ് നിയമസഭാകക്ഷിയോഗം ബെംഗളൂരുവിൽ ചേരുന്നു. സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായക തീരുമാനങ്ങളെടുക്കാൻ സോണിയ ഗാന്ധിയുടെ വിശ്വസ്തൻ അഹമ്മദ് പട്ടേലും ബെംഗളൂരുവിലേക്കു പുറപ്പെട്ടു. എംഎൽഎമാർ കൂറുമാറുന്നതു തടയാൻ പ്രതിരോധ പദ്ധതിയുണ്ടെന്ന് കോൺഗ്രസ് യെഡിയൂരപ്പ രാജ്ഭവനിൽ. സർക്കാരുണ്ടാക്കാൻ നാളെ വരെ ഗവർണറോടു സമയം തേടി. കോൺഗ്രസ് സഖ്യത്തിൽ 12…

Read More

സ്വതന്ത്ര എംഎൽഎയുടെ പിന്തുണ ബിജെപിക്ക്..

സ്വതന്ത്ര എംഎൽഎയുടെ പിന്തുണ ബിജെപിക്ക് സർക്കാർ രൂപീകരണത്തിന് പിന്തുണ അറിയിച്ച് കർണാടക പ്രജ്ഞാവന്താ ജനതാ പാർട്ടിയുടെ ബാനറിൽ മൽസരിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കർ യെഡിയൂരപ്പയെ കാണാനെത്തി. ജനങ്ങൾ ബിജെപി സർക്കാരിനാണ് വോട്ട്  ചെയ്തത്. ഞങ്ങൾ സർക്കാരുണ്ടാക്കും. അനാവശ്യമായ ടെൻഷൻ ആർക്കുമുണ്ടാക്കാം. എന്നാൽ കർണാടകയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. പിൻവാതിൽവഴി പ്രവേശിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ഫലം കാണില്ല – കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ.

Read More

ബിജെപി കളി തുടങ്ങി;4 എം എല്‍ എ മാരെ ബന്ധപെടാന്‍ കഴിയാതെ കോണ്‍ഗ്രസ്‌;കോണ്‍ഗ്രെസ്-ജെ ഡി എസ് സഖ്യത്തെ പൊളിക്കാനുള്ള ജോലി ഏറ്റെടുത്ത് ശ്രീരാമലു.

നിലവിൽ നാലു എംഎൽഎമാരെ ബന്ധപ്പെടാനാകാത്ത സ്ഥിതിയിലാണു കോൺഗ്രസെന്നു റിപ്പോർട്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ വിളിച്ചതായി കോൺഗ്രസ് എംഎൽഎ അമരഗൗഡ അറിയിച്ചു. ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ ചാക്കിടുന്നതിനുള്ള ശ്രമം പാർട്ടി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയും വ്യക്തമാക്കി. കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യം തകർക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കി ബിജെപി. ബാദാമിയിൽ സിദ്ധരാമയ്യയ്ക്കെതിരെ മൽസരിച്ചു പരാജയപ്പെട്ട ശ്രീരാമുലുവിനാണ് ഇതിനുള്ള ചുമതല. കോൺഗ്രസിനുള്ളിൽനിന്നു എംഎൽഎമാരെ ചാടിച്ച് ഭരണം പിടിച്ചെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം.  

Read More

കോൺഗ്രസ്- ജെഡി എസ് ലിംഗായത്ത് എംഎൽഎമാർ രാജിവക്കും?

ബെംഗളൂരു : വോട്ടെണ്ണൽ കഴിഞ്ഞതോടെ കർണാടകത്തിൽ ഉരിത്തിരിഞ്ഞ നാടകങ്ങൾക്ക് വീണ്ടും ഒരു ക്ലൈമാക്സ് വരുന്നതായാണ് ഏറ്റവും പുതിയ വാർത്ത.ലിംഗായത്ത് വിഭാഗത്തിൽ പെട്ട ജെഡിഎസ് – കോൺഗ്രസ് അംഗങ്ങൾ അതേ വിഭാഗത്തിൽ പെട്ട യെദിയൂരപ്പക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് രാജിവക്കും എന്നാണ് ബെംഗളുരുവിൽ നിന്നുള്ള വാർത്ത. എന്നാൽ ഇങ്ങനെ ഒരു രാഷ്ട്രീയ നീക്കത്തിനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.തങ്ങൾ ഉപയോഗിച്ച ഗോവ – മണിപ്പൂർ ആയുധം തിരിച്ച് പ്രയോഗിക്കപ്പെട്ടപ്പോൾ ഉള്ള നിരാശ മറക്കാൻ ചില കേന്ദ്രങ്ങൾ പടച്ചു വിടുന്നതാണ് ഇത്തരം വാർത്തകൾ എന്നാണ്…

Read More
Click Here to Follow Us