സ്ഥാനാർത്ഥി മരിച്ചതിനാൽ മാറ്റി വച്ച ജയനഗറിലെ തെരഞ്ഞെടുപ്പ് ജൂൺ 11ന്

ബെംഗളൂരു : ബിജെപി സ്ഥാനാർഥി ബി.എൻ വിജയകുമാർ മരിച്ചതിനെ തുടർന്നു മാറ്റിവച്ച തിരഞ്ഞെടുപ്പ് ജൂൺ 11ന് നടക്കുമെന്ന് കർണാടക തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. വോട്ടെണ്ണൽ ജൂൺ 13ന് നടക്കും. ഒൗദ്യോഗിക വിജ്ഞാപനം ഇന്നേ പുറത്തുവരൂ എന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിങ്എംഎൽഎ കൂടിയായ ബി.എൻ വിജയകുമാർ കഴിഞ്ഞ നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇവിടെ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി.

Read More

റംസാൻ ആഘോഷിക്കാൻ നാട്ടിലേക്ക് പോകാനുള്ള കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു :പെരുന്നാൾ അവധിക്കു നാട്ടിലേക്കുള്ള കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന തുടങ്ങി. ജൂൺ 14നും 15നും ബെംഗളൂരുവിൽനിന്നുള്ള സർവീസുകളിലാണു വലിയ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന രണ്ടാഴ്ച മുൻപു തുടങ്ങിയിരുന്നു. കേരള–കർണാടക ആർടിസി ബസുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ ലഭ്യമാണ്. സ്ഥിരം സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചേ സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുകയുള്ളൂ. ജൂൺ 14നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും ആയിരത്തിലധികം ടിക്കറ്റുകൾ ശേഷിക്കുന്നുണ്ട്.

Read More

റോഡപകടങ്ങള്‍ ഉണ്ടാക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍തന്നെ

ദുബായ്: ഏറ്റവുമധികം റോഡപകടങ്ങള്‍ സംഭവിക്കുന്ന മാസമായ റംസാന്‍ മാസത്തില്‍ അപകടങ്ങളുണ്ടാക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണ്. റോഡ് സേഫ്റ്റി യു.എ.ഇ. നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017-ലെ റംസാന്‍ മാസത്തില്‍ ലഭിച്ച 1651 ഇന്‍ഷുറന്‍സ്‌ ക്ലെയിമുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവരാണ് ഭൂരിഭാഗം വാഹനാപകടങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നതെന്നും കൂടുതല്‍ അപകടങ്ങള്‍ നടന്നിരിക്കുന്നത് രാവിലത്തെ തിരക്കുള്ള സമയത്താണെന്നും പഠനത്തില്‍ കണ്ടെത്തി. കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് മിക്ക അപകടങ്ങളുമുണ്ടായിരിക്കുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ അപകടങ്ങളില്‍ 47 ശതമാനത്തില്‍ ഇന്ത്യക്കാരും 14 ശതമാനം അപകടങ്ങളില്‍…

Read More

“116 എം.എല്‍.എമാരുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി റിസോര്‍ട്ട് ഉടമകള്‍”- ട്രോളി പ്രകാശ് രാജ്

ബംഗളുരു: ബിജെപിയുടെ നയങ്ങള്‍ക്കെതിരെ എന്നും ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുന്ന വ്യക്തിയാണ് അഭിനേതാവായ പ്രകാശ്‌ രാജ്. ഇത്തവണയും അദ്ദേഹം വെറുതെയിരിക്കുന്നില്ല. കര്‍ണാടകയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ തന്‍റെ ഫലിതം നിറഞ്ഞ ട്വീറ്റിലൂടെ അദ്ദേഹം കണക്കറ്റു പരിഹസിക്കുകയാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിരിക്കുകയാണ്. ഈയവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് തന്‍റെ ട്വിറ്ററിലൂടെ ട്രോളിയത്. പ്രകാശ് രാജിന്‍റെ ട്രോള്‍ ഇപ്രകാരമാണ്:…

Read More

ബംഗളൂരുവിനു ഇത് പ്രതീക്ഷയുടെ ‘മുനമ്പ്‌ ‘ ..! ഹൈദരാബാദിനെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ കീഴടക്കിയതോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്നു .പ്ലേ ഓഫ് പ്രതീക്ഷ വാനോളം ..!!

ബെംഗലൂരു :ബാറ്റിംഗ് കരുത്തില്‍ കരുത്തരായ ഹൈദരാബാദിനേ തകര്‍ത്തതോടെ പ്ലേ ഓഫ് പ്രതീക്ഷകളുമായി ബെംഗലൂരു പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു …മുന്നില്‍ ഇനി മുംബൈ മാത്രം ….ഇരു ടീമുകളുടെയും മികച്ച ബാറ്റിംഗ് പ്രകടനം കണ്ട ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ വിജയം 14 റണ്‍സിനു ..ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി നിശ്ചിത ഇരുപതോവറില്‍ ആറു വിക്കറ്റിനു 218 എന്ന കൂറ്റന്‍ സ്കോര്‍ ആണ് പടുത്തുയര്‍‍ത്തിയത് …ഡിവില്ലിയെഴ്സ് 39 പന്തില്‍ 69 ഉം , മോയിന്‍ അലി 34 പന്തില്‍ 65 ഉം ചേര്‍ന്ന കൂട്ടുകെട്ടാണ്…

Read More

ഫാദർ ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള “സ്നേഹസ്പർശം ആകാശയാത്ര”യുമായി കൈകോർത്ത് സുവർണ കർണാടക കേരള സമാജം.

ബെംഗളൂരു : നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സുവർണ കർണാടക കേരള സമാജത്തിന്റെ പ്രവർത്തനങ്ങളുടെ മറ്റൊരു നാഴികക്കല്ലായി മാറിയ ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. കേരള കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ഫാദർ ചിറമ്മേലിന്റെ “സ്നേഹസ്പർശം ആകാശ യാത്രാ” സംഘത്തിന് സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും രണ്ട് ദിവസം നഗരത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ചക്രകസേരകളിൽ ജീവിതം തള്ളിനീക്കുന്നു 14 പേരുമായാണ് ചിറമ്മേലച്ചൻ നഗരത്തിലെത്തിയത്, അവരുടെ ആഗ്രഹമായ വിമാനയാത്രക്കുള്ള അവസരം നൽകുകയായിരുന്നു. ഒരു…

Read More

56,000 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി.

ബംഗളൂരു: മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവില്‍ കര്‍ണാടകയില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. കര്‍ഷകരെ  കൈയിലെടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയില്‍ നിന്നും ആദ്യ ദിവസം തന്നെ ഉണ്ടായത്. അധികാരമേറ്റയുടനെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാണ് യെദ്യൂരപ്പ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ​ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. അതേസമയം, യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും…

Read More

പശ്ചിമബംഗാള്‍: വിജയക്കൊടി പാറിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒടുവില്‍ ലഭിച്ച സൂചന അനുസരിച്ച് 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. ബിജെപി 386 സീറ്റും സിപിഎം 94 സീറ്റും സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സി.പി.എം 163 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 33 സീറ്റില്‍ വിജയിച്ചപ്പോള്‍ 55 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം വളരെയധികം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. 158 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ 163 സീറ്റില്‍ സ്വതന്ത്രര്‍ മുന്നിട്ട് നില്‍ക്കുകയാണ്. പലയിടത്തും…

Read More

നീതിന്യായവ്യവസ്ഥ ത്രിശങ്കുവില്‍; ബിജെപിയുടെ തന്ത്രം ബിജെപിയ്ക്ക് നേരെ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്, ഗോ​വ​യി​ൽ ഭരിക്കാൻ അനുവാദം തേടും.

പ​നാ​ജി: ബിജെപിയുടെ തന്ത്രം ബിജെപിയ്ക്ക് നേരെ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത് ബിജെപിയ്ക്ക് തന്നെ കെണിയായി മാറുകയാണ്. ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നി​ർ​ണാ​യ​ക നീ​ക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ ഗോ​വ​യി​ൽ മ​നോ​ഹ​ർ പ​രീ​ക്ക​ർ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാനുള്ള നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെത്തുകയാണ്. ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്…

Read More

118 എംഎല്‍എമാരും ഇവിടെയുണ്ടെന്ന് സിദ്ധരാമയ്യ

ബംഗളുരു: കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എംഎല്‍എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. അതേസമയം, ആ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എംഎല്‍മാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. ആ 118 എംഎല്‍എമാരും ഇവിടെയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിന്‍റെ 23 മത്തെ മുഖ്യമന്ത്രിയായാണ് ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കര്‍ണാടക രാജ്ഭവനില്‍ വച്ചു…

Read More
Click Here to Follow Us