മോസ്കോ :ലോകകപ്പ് ഫുട്ബോള്‍ 2018 ആതിഥ്യം വഹിക്കുന്ന റഷ്യ , സ്മരണാര്‍ത്ഥമായി നൂറു റൂബിളിന്റെ പുതിയ നോട്ടു പുറത്തിറക്കി ആഘോഷിച്ചു …ഫുട്ബോള്‍ പ്രതിഭയെ നോക്കിനില്‍ക്കുന്ന പുതുതലമുറയോട് ഉപമിക്കുന്ന രീതിയിലാണ് ഒരു വശത്ത്,മറുവശത്ത് ഫുട്ബോള്‍ ചിത്രത്തില്‍ റഷ്യയുടെ ഭൂപടം ആലേഖനം ചെയ്ത രീതിയിലുമാണ് കറന്‍സി രൂപപ്പെടുത്തിയിരിക്കുന്നത് ….മാത്രമല്ല’ 2018 വേള്‍ഡ് കപ്പ് ഫുട്ബോള്‍ ഇന്‍ റഷ്യ ‘എന്നും പതിച്ചിട്ടുണ്ട് .. ഈ മാസം അവസാനത്തോടെ റഷ്യയിലെ എല്ലാ ലോക്കല്‍ ബാങ്കുകളിലും നോട്ടുകള്‍ എത്തിതുടങ്ങുമെണ്ണ്‍ അധികൃതര്‍ അറിയിച്ചു …ഇത്തരത്തില്‍ നൂറു രൂബിളിന്റെ പത്തു മില്യന്‍ കറന്‍സികള്‍…
Read MoreMonth: May 2018
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ സത്യാ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരു∙ കർണാടകയിൽ ജനതാദൾ സെക്കുലർ–കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം ചടങ്ങു വീക്ഷിക്കാൻ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ…
Read Moreതൂത്തുക്കുടി വെടിവെപ്പ് ആസൂത്രിതമെന്ന് സംശയം
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. വെടിവെപ്പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതേസമയം, പോലീസ് വെടിവെപ്പ് ആസൂത്രിതമായി നടത്തിയതാണെന്നാണ് സൂചന. സമരത്തില്‍ പങ്കെടുത്ത ചിലരെ തിരഞ്ഞു പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, ആകാശത്തേക്ക് വെടിവയ്ക്കാതിരുന്നതും സംശയത്തിനു വഴിവയ്ക്കുന്നു. മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് സമരക്കാര്‍ ഉത്തരവ്…
Read Moreതിരുവോണം മൂന്നുമാസം അകലെ;ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം വെയിറ്റിംഗ് ലിസ്റ്റില്‍!
ബെംഗളൂരു : ഓണാവധിക്കു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക്. ഓഗസ്റ്റ് 23നാണ് നാട്ടിലേക്കു കനത്ത തിരക്ക്. ഈ ദിവസം ബെംഗളൂരുവിൽനിന്നു നാട്ടിലേക്ക് എട്ടു ട്രെയിനുണ്ടെങ്കിലും ഇവയിൽ ആറെണ്ണത്തിലെയും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. പകൽ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), കൊച്ചുവേളി എസി എക്സ്പ്രസ്(22677) എന്നിവയിലാണു ടിക്കറ്റുകൾ ശേഷിക്കുന്നത്. തിരുവോണം മൂന്നുമാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണു ബെംഗളൂരു മലയാളികൾ. അവസാന നിമിഷം സ്വകാര്യബസുകളിൽ ടിക്കറ്റ് ചാർജ് നാലായിരം രൂപവരെയാകാറുണ്ട്. ഉൽസവകാലങ്ങളിൽ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന് ഉറപ്പുമില്ല. അതിനാൽ 500 രൂപയിൽ…
Read Moreഏഴു തവണ എംഎല്‍എ ആയ റോഷന്‍ ബൈഗിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ
ബെംഗളൂരു : ശിവാജിനഗറിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ റോഷൻ ബെയ്ഗ് എംഎൽഎക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മ. ഏഴു തവണ എംഎൽഎയായ റോഷൻ ബെയ്ഗിനെ പരിഗണിച്ചില്ലെങ്കിൽ മറ്റേതെങ്കിലും മുസ്‍ലിം നേതാക്കൾക്ക് ഈ പദവി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതേ സമയം കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് ഇതു തീരുമാനിക്കേണ്ടതെന്ന് റോഷൻ ബെയ്ഗ് പിന്നീട് പറഞ്ഞു. വടക്കൻ കർണാടകയിൽനിന്നുള്ള ലിംഗായത്ത് നേതാക്കളിൽ ആരെയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഖില ഭാരത വീരശൈവ മഹാസഭ കത്തെഴുതിയിരുന്നു.
Read Moreകാട്ടാനകളുടെ വരവു മുൻകൂട്ടി അറിയിക്കാനുള്ള എസ്എംഎസ് സംവിധാനവുമായി കർണാടക വനംവകുപ്പ്.
ബെംഗളൂരു : കാട്ടാനകളുടെ വരവു മുൻകൂട്ടി അറിയിക്കാനുള്ള എസ്എംഎസ് സംവിധാനവുമായി കർണാടക വനംവകുപ്പ്. കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ വനാതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാണു പുതിയ മുന്നറിയിപ്പു സംവിധാനം വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബെന്നാർഘട്ടെ വന്യജീവിസങ്കേതം, കനക്പുര റോഡ് എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പരിഷ്കാരമാണു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ചാമരാജ്നഗർ, ബന്ദിപ്പൂർ, നാഗർഹോളെ, സകലേഷ്പുര, മടിക്കേരി, വിരാജ്പേട്ട് എന്നിവിടങ്ങളിലാണു കാട്ടാനകൾ വ്യാപക നാശം വിതയ്ക്കുന്നത്. സോളർ വൈദ്യുതി വേലികളും കിടങ്ങുകളും കൊണ്ട് ആനകളുടെ വരവു തടയാൻ കഴിയാത്തതിനാലാണു പുതിയ പരീക്ഷണം. സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചാണ് ആനകളുടെ വരവു തിരിച്ചറിയുന്നതെന്നു വൈൽഡ് ലൈഫ് പ്രിൻസിപ്പൽ…
Read Moreഹോപ്കോംസിന്റെ മാമ്പഴ-ചക്കപ്പഴ മേള ഹഡ്സൺ സർക്കിളിൽ ആരംഭിച്ചു.
ബെംഗളൂരു : കൊതിയൂറും രുചികളുമായി ഹോപ്കോംസ് മാമ്പഴ – ചക്കപ്പഴ മേള ആരംഭിച്ചു. ഹഡ്സൺ സർക്കിളിലെ ഹോംപ്കോംസ് ശാഖയിൽ ഇന്നലെ രാവിലെ പത്തിനു ആരംഭിച്ച മേളയിൽ ഇരുപതിൽപരം മാമ്പഴ വിഭവങ്ങളും പത്ത് ഇനം ചക്കപ്പഴങ്ങളും വിൽപനയ്ക്കുണ്ട്. അൽഫോൻസ, മൽഗോവ, ബാഗേപ്പള്ളി, സിന്ധൂര, തോത്താപുരി, കേസർ, മല്ലിക, നീലം, റാസ്പുരി, ബദാമി തുടങ്ങിയ ഇനങ്ങൾക്ക് പത്ത് ശതമാനം വിലക്കിഴിവും മേളയിൽ ലഭിക്കും. രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവരീതിയിൽ ഉൽപാദിപ്പിച്ച മാമ്പഴങ്ങളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിലുള്ളത്. ഹോപ്കോംസിന്റെ നഗരത്തിലെ മറ്റ് ശാഖകളിലും മാമ്പഴങ്ങൾ വിൽപനക്കെത്തിച്ചിട്ടുണ്ട്.
Read Moreനിപാ വൈറസ്: ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലിനിയുടെ രണ്ട് കുട്ടികള്‍ക്കും 10 ലക്ഷ രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ബഹ്റനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ നിൽക്കാൻ താത്പര്യപ്പെടുകയാണെങ്കിൽ സർക്കാർ സർവീസിൽ ജോലി നൽകും. പതിനഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപമായും അഞ്ച് ലക്ഷം രൂപ മാസപലിശ ലഭിക്കുന്ന രീതിയിലും കുട്ടികളുടെ പേരിൽ സർക്കാർ ബാങ്കിൽ നിക്ഷേപിക്കും. നിപാ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം…
Read Moreതൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരതയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വേദാന്ത കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത നടപടിയെ രാഹുല്‍ അപലപിച്ചു. വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. നീതിനിഷേധത്തിനെതിരെ സമരം ചെയ്ത ജനങ്ങളെയാണ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വേദാന്ത കമ്പനിക്കെതിരായുള്ള സമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താനെന്ന് രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി നടത്തി വന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് പൊലീസ്…
Read Moreവിമാനടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ഫീസ് ഒഴിവാക്കുമെന്ന് വ്യോമ മന്ത്രാലയം
ന്യൂഡല്‍ഹി: വിമാന ടിക്കറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അതിന് പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര വ്യോമ മന്ത്രാലയം. അവസാന നിമിഷമെടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാവില്ല. യാത്രയ്ക്ക് നാല് ദിവസം (96 മണിക്കൂര്‍) മുന്‍പെടുക്കുന്ന ടിക്കറ്റുകള്‍ക്കും ഈ സൗകര്യമുണ്ടാകില്ലെന്ന് വ്യോമ മന്ത്രാലയം വ്യക്തമാക്കി. വിമാനം റദ്ദാക്കിയാലോ, വൈകിയാലോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു. വിമാനം റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റിന്‍റെ പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം. റദ്ദാക്കല്‍ ഫീസായി ടിക്കറ്റിന്‍റെ അടിസ്ഥാന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്. വിമാനയാത്രികര്‍ക്കായി പുറത്തിറക്കിയ കരട് രേഖയിലാണ് നിര്‍ദേശം.…
Read More