ബെംഗളൂരു : കർഷക വായ്പകൾ 15 ദിവസത്തിനകം എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.ഇന്നലെ കർഷക പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാ അറിയിച്ചത്.
ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയെ ഇതുമായി ബന്ധപ്പെട്ട വിഷയം രാഹുൽ ഗാന്ധിയെ അറിയിച്ച് അനുമതി നേടിയെടുക്കാൻ നിയോഗിച്ചു.
വായ്പ എത്ര കോടിയായാലും അത് എഴുതി തളളുന്നതിന് തന്നെയാണ് മുന്തിയ പരിഗണന എന്ന് കുമാരസ്വാമി അറിയിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അവരിൽ നിന്ന് വായ്പയുടെ തുക ആരായുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ പ്രതിപക്ഷ ഉപാദ്ധ്യക്ഷൻ ഗോവിന്ദ കരജോളയും മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും 3 മണിക്കൂറോളം നീണ്ട മീറ്റിംഗിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#WATCH: At meeting with farmer leaders, #Karnataka CM HD Kumaraswamy speaks on farmers’ loan waiver, says, ‘Without the blessing of people, but only with blessing of Rahul Gandhi, we’ve come to power. I’ll convince Congress party, but I can only take decision once they approve.’ pic.twitter.com/VQiNuPA9oN
— ANI (@ANI) May 30, 2018