ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഇ. പളനിസ്വാമി.
സ്ഥിരമായി അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനകീയ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൂടാതെ പ്ലാന്റ് ഇനി ഒരിക്കലും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം പറഞ്ഞു.
മലിനീകരണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ ഇവിടെ മാസങ്ങളായി സമരം നടന്നു വരികയായിരുന്നു. പ്രദേശവാസികളില്‍ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വ്യാപകമായി പിടിപെട്ടതോടെയാണ് ജനങ്ങള്‍ എതിര്‍പ്പുമായി എത്തിയത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി സമരം ചെയ്ത 13 പേരാണ് അടുത്തിടെ സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജഡ്ജി അരുണ ജഗദീശനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.