ന്യൂഡല്‍ഹി: അധികാരത്തിലേറിയതിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ട്വിറ്ററിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് രാഹുല്‍ കുറിച്ചത്. സ്വയം പുകഴ്ത്തുന്നതില്‍ എ പ്ലസ് ഗ്രേഡും ഭരണത്തിലാവട്ടെ ഗ്രേഡ് എഫുമാണ് രാഹുല്‍ മോദിക്ക് നല്‍കിയത്. ആശയ കൈമാറ്റത്തില്‍ വിദഗ്ധന്‍ ആണെന്നിരിക്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ പ്രയാസമാണെന്നും അല്‍പ്പം ശ്രദ്ധക്കുറവുണ്ടെന്നും രാഹുല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃഷി, വിദേശനയം, ഇന്ധനി വില, തൊഴില്‍ നിര്‍മാണം എന്നിവയില്‍ മോദി ഭരണത്തിന് എഫ് ഗ്രേഡും, സ്വയം പുകഴ്ത്തുന്നതിലും, പരസ്യവാചകങ്ങള്‍ സൃഷ്ടിക്കുന്നതിലും എ പ്ലസും യോഗയില്‍ ബി മൈനസുമാണ് രാഹുല്‍ നല്‍കിയത്.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ബിജെപി നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം.
2014ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി രാജ്യത്ത് അച്ഛേ ദിന്‍ വരുമെന്നും അവകാശപ്പെട്ടിരുന്നു.
ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ളപ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.4 Yr. Report Card
Agriculture: F
Foreign Policy: F
Fuel Prices: F
Job Creation: FSlogan Creation: A+
Self Promotion: A+
Yoga: B-Remarks:
Master communicator; struggles with complex issues; short attention span.— Rahul Gandhi (@RahulGandhi) May 26, 2018