കുമ്മനം രാജശേഖരൻ ഇനി മിസോറാം ഗവർണർ.

ന്യൂഡല്‍ഹി:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫ.ഗണേഷി ലാലിനെ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്. കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ സര്‍പ്രൈസാണ്. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് കുമ്മനം കേരള രാഷ്ട്രീയം വിടുന്നതോടെ പുതിയ ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലാവും ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന്…

Read More

ഡു മൊബൈല്‍ എസ് 2 ഇന്ത്യന്‍ വിപണിയില്‍; വില 3,990 രൂപ

ഡു മൊബൈലിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ എസ് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  അതിനൂതന ഫീച്ചറുകളുള്‍പ്പടെ ഏറെ പുതുമയോടെയാണ്  കമ്പനി എസ് 2 പുറത്തിറക്കുന്നത്. 3990 രൂപയ്ക്ക് രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും എസ് 2 ലഭ്യമാണ്. 1.3 GHz ക്വാഡ് കോര്‍ പ്രോസസറിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. കൂടാതെ, ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, ഒരു ജിബി റാം മെമ്മറി, എട്ട് ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് എസ് ടുവിനുള്ളത്. ഇതിന് പുറമെ, 32 ജി.ബി മൈക്രോ എസ്ഡി…

Read More

കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളിയില്ലെങ്കില്‍ തിങ്കളാഴ്ച ബന്ദ്‌:യെദിയൂരപ്പ.

ബെംഗളൂരു: കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളിയില്ലെങ്കില്‍ ഈ മാസം 28 ന് സംസ്ഥാന വ്യാപകമായി ബന്ദ്‌ നടത്തുമെന്ന് കര്‍ണാടക നിയമസഭ പ്രതിപക്ഷ നേതാവ് യെദിയൂരപ്പ നിയമസഭയില്‍ പറഞ്ഞു.അവിശ്വാസ പ്രമേയത്തിന് മുന്‍പ് നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുന്നതിനു മുന്‍പാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്. BJP walked out of Karnataka assembly after BJP’s BS Yeddyurappa said that we will hold a state-wide bandh on May 28, if CM HD Kumaraswamy doesn’t waive off farmer loans, pic.twitter.com/Wq4U1UegRr…

Read More

ബിജെപി ബഹിഷ്കരിച്ചു;കുമാരസ്വാമി വിശ്വാസവോട്ട് നേടി.

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതോടെ, സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 117 എംഎൽഎമാർ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തേ, ബിജെപിയുടെ സ്ഥാനാർഥി എസ്. സുരേഷ് കുമാർ നാമനിർദേശ പത്രിക പിൻവലിച്ചതിനെത്തുടർന്ന് സ്പീക്കറായി കോൺഗ്രസിലെ കെ.ആർ. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെഡിയൂരപ്പ ജെഡിഎസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. പിന്നാലെ ബിജെപി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Read More

നഗരത്തില്‍ 26നും 27നും വൈദ്യതി മുടങ്ങും;പവര്‍കട്ട് ബാധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു:മെട്രോ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ കോറമംഗല,മാറാത്തഹള്ളി,ചെല്ലഘട്ട എന്നിവിടങ്ങളില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറു മണിവരെ വൈദ്യതി വിതരണം തടസ്സപ്പെടും. പവര്‍ കട്ട് ബാധിക്കുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. HAL,Annasandra Palya,Basavanagar,Kaggadasapura Main Road,  Ashwathnagar, Islampura, Malleshpalya, Manjunathanagar, Abdul Kalam Layout, NAL Road, Rustum Bagh, StMark’sRoad,Brigade Road,Ashoknagar, Wood Street, Adugodi, St John’s Hospital, Hosur Main Road, Tavarekere, Old Madiwala, Silk Board area, Viveknagar, parts of Domlur, ST Bed area,…

Read More

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ ഷൂട്ടിംഗ് തുടങ്ങി

ബിജു മജീദ് സംവിധാനം ചെയ്യുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രമാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു കോർപ്പറേറ്റ് കമ്പനി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ മെയ് 19ന് പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ  വച്ച് നടന്നു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവല്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്‍റെ…

Read More

ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു;കര്‍ണാടക നിയമസഭ സ്പീക്കറായി കെ.ആർ. രമേശ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനുമുന്നോടിയായി കോണ്‍ഗ്രസ് – ജെ‍ഡിഎസ് സഖ്യത്തിന്റെ ആത്മവിശ്വാസമുയർത്തി കോൺഗ്രസ് നേതാവ് കെ.ആർ. രമേശ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥിയായിരുന്ന എസ്. സുരേഷ് കുമാർ നാമനിർദേശപത്രിക പിൻവലിച്ചതോടെയാണിത്. ഉടൻ തന്നെ വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ സ്പീക്കർ രമേശ് കുമാറിനെ അഭിനന്ദിച്ചു

Read More

റംസാന്‍ പ്രഭാഷണം..

ബെംഗളൂരു∙ മലബാർ മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ റമസാൻ പ്രഭാഷണം ഇന്ന് ജുമനമസ്കാരത്തിന് ശേഷം ഡബിൾ റോഡ് ഖാദർ ഷരീഫ് ഗാർഡനിൽ നടക്കും. ഷറഫുദീൻ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും. ∙ ബെംഗളൂരുവിലെ റമസാൻ സമയക്രമം ∙ ഇന്ന് ഇഫ്താർ (നോമ്പ് തുറ )-വൈകിട്ട് 6.41 ∙നാളെ സെഹരി (അത്താഴ വിരാമം)-രാവിലെ 4.31 ഇഫ്താർ -വൈകിട്ട് 6.41

Read More

ആദ്യവെടി പൊട്ടിച്ച് ജി.പരമേശ്വര;5 വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയകുമോ എന്ന് പറയാന്‍ കഴിയില്ല.

ബെംഗളൂരു: എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ‍ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു. ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങൾ‍ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ലെന്നും പരമേശ്വര…

Read More

രാഹുല്‍ഗാന്ധിയുടെയും മമതാ ബാനർജിയുടെയും വാഹനങ്ങള്‍ ഒരുമിച്ചെത്തി,മമതാ ബാനർജിയെ തടഞ്ഞ് രാഹുലിനെ കടന്നു പോകാന്‍ അനുവദിച്ചു;മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഡിജിപിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.

ബെംഗളൂരു : സത്യപ്രതിജ്ഞാവേദിയിലേക്ക് എത്താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു വിധാൻസൗധയ്ക്കു മുന്നിലെ റോഡിലൂടെ കുറച്ചുദൂരം നടക്കേണ്ടിവന്നതിനെക്കുറിച്ചു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഡിജിപിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഇതേത്തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. സുനീൽ കുമാറിനോട് ഡിജിപി റിപ്പോർട്ട് തേടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മമതാ ബാനർജിയുടെയും വാഹനവ്യൂഹം ഒരേസമയം വേദിയിലേക്ക് എത്തിയതാണു പ്രശ്നമായതെന്നു ഡിജിപി നീലമണി എൻ.രാജു അറിയിച്ചു. പൊലീസ് മമതയുടെ കാർ തടഞ്ഞതിനെത്തുടർന്ന് അവർ നടന്നെത്തുകയായിരുന്നു. അതിനിടെ മഴ പെയ്യുകയും ചെയ്തു. വേദിയിൽ എത്തിയ ഉടൻതന്നെ മമത ഡിജിപിയോടു പരാതിപ്പെട്ടിരുന്നു.…

Read More
Click Here to Follow Us