ബിജെപി ബഹിഷ്കരിച്ചു;കുമാരസ്വാമി വിശ്വാസവോട്ട് നേടി.

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതോടെ, സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 117 എംഎൽഎമാർ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു.

നേരത്തേ, ബിജെപിയുടെ സ്ഥാനാർഥി എസ്. സുരേഷ് കുമാർ നാമനിർദേശ പത്രിക പിൻവലിച്ചതിനെത്തുടർന്ന് സ്പീക്കറായി കോൺഗ്രസിലെ കെ.ആർ. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി നടത്തിയ പ്രസംഗത്തിനു പിന്നാലെ യെഡിയൂരപ്പ ജെഡിഎസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് നടത്തിയത്. പിന്നാലെ ബിജെപി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts