ബെംഗലൂരു :ബാറ്റിംഗ് കരുത്തില്‍ കരുത്തരായ ഹൈദരാബാദിനേ തകര്‍ത്തതോടെ പ്ലേ ഓഫ് പ്രതീക്ഷകളുമായി ബെംഗലൂരു പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു …മുന്നില്‍ ഇനി മുംബൈ മാത്രം ….ഇരു ടീമുകളുടെയും മികച്ച ബാറ്റിംഗ് പ്രകടനം കണ്ട ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ വിജയം 14 റണ്‍സിനു ..ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി നിശ്ചിത ഇരുപതോവറില്‍ ആറു വിക്കറ്റിനു 218 എന്ന കൂറ്റന്‍ സ്കോര്‍ ആണ് പടുത്തുയര്‍ത്തിയത് …ഡിവില്ലിയെഴ്സ് 39 പന്തില്‍ 69 ഉം , മോയിന്‍ അലി 34 പന്തില്‍ 65 ഉം ചേര്‍ന്ന കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് ടീമിനെ നയിച്ചത് ..തുടര്‍ന്ന്‍ അവസാന ഓവറില്‍ ഗ്രാന്‍ഡ് ഹോം എത്തി വെറും 17 പന്തില്‍ 40 റണ്‍സും വാരി കൂടിയപ്പോള്‍ സ്കോര്‍ ഇരുന്നൂറു കടന്നു ..നേരത്തെ ഓപ്പണര്‍മാരായ കൊഹ്ലിയും പാര്‍ഥിവും ചെറിയ സ്കോറില്‍ പുറത്തായപ്പോള്‍ ഒരു കൂട്ട തകര്‍ച്ച മണത്ത അവസ്ഥയില്‍ നിന്നുമാണ് ഈ ത്രി മൂര്‍ത്തികള്‍ അവരെ കരയ്ക്ക് കയറ്റിയത് …മലയാളി തരാം ബേസില്‍ തമ്പി തന്റെ കരിയറില്‍ ഒരിക്കലും മറക്കാത്ത പ്രഹരമാണ് മൂവരും ചേര്‍ന്ന് നല്‍കിയത് ..നാലോവറില്‍ 70 റണ്‍സ് …ബെംഗലൂരുവിനെ പിടിച്ചു കെട്ടാന്‍ കഴിയാതെ വില്യംസണിന്റെ കരുത്തുറ്റ ബൌളിംഗ് നിര വലഞ്ഞു പോയി …
ബംഗളൂരുവിനു ഇത് പ്രതീക്ഷയുടെ ‘മുനമ്പ് ‘ ..! ഹൈദരാബാദിനെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ കീഴടക്കിയതോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്നു .പ്ലേ ഓഫ് പ്രതീക്ഷ വാനോളം ..!!
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ധവാനും ഹെയില്‍സും മികച്ച രീതിയില്‍ സ്കോര്‍ മുന്നോട്ടു നീക്കി ..ധവാനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ ഹെയില്‍സിനെ സുന്ദരമായ ഒരു ക്യാച്ചിലൂടെ എ ബി ഡിയും പറഞ്ഞു വിട്ടു ..പക്ഷെ യഥാര്‍ത്ഥ ‘പോരാട്ടം ‘ ബെംഗലൂരു കാണാന്‍ ഇരിക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ …ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് , മനീഷ് പാണ്ടേയെ കൂട്ട് പിടിച്ചു റണ്‍ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങി ,തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ഹൈദരാബാദ് ക്യാപ്റ്റന്‍ 42 പന്തില്‍ 82 ഉം , മനീഷ് പാണ്ടേ 38 ഉം 62 റണ്‍സ് നേടി .ഒരു ഘട്ടത്തില്‍ വിജയം ബെംഗലൂരുവില്‍ നിന്നും വഴുതി പോവുന്ന അവസ്ഥ വരെ വന്നുവെങ്കിലും പതിനേഴാം ഓവറില്‍ ടിം സൌത്തി എറിയാന്‍ എത്തിയതോടെ റണ്‍ നിരക്ക് കുറഞ്ഞു ..മുഹമദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍ വേണ്ടിയിരുന്ന ഹൈദരാബാദിനു ആദ്യ പന്തില്‍ വില്യംസണ്‍ ക്യാച് നല്കി പുറത്തായതോടെ പ്രതീക്ഷകള്‍ അറ്റു ….കൂടുതല്‍ വൈകാതെ ഗാലറിയില്‍ വിജയാരവങ്ങളും മുഴങ്ങി …20 ഓവറില്‍ മൂന്നിന് ഹൈദരാബാദ് 204 റണ്‍സ് ആണ് നേടിയത് ….
കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ ഒന്നാം സ്ഥാനക്കാരെയും മുട്ടു കുത്തിച്ചതോടെ റോയല്‍ ചലഞ്ചെഴ്സ് നിലവില്‍ കളത്തില്‍ തന്നെ …പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇനിയുള്ള മത്സരങ്ങല്‍ പരമ പ്രധാനമാണ് …നാലാം സ്ഥാനക്കാരായ മുംബൈ അടുത്ത മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെടുകയോ ..കൊല്‍ക്കട്ടയ്ക്ക് മേല്‍ ഹൈദരാബാദ് ജയവും നേടിയാല്‍ രാജാസ്ഥാനെതിരെ സാധാരണ ജയം മാത്രം മതിയാകും ബെംഗലൂരുവിനു ..ഇതില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ റണ്‍ നിരക്കിലേക്ക് കാര്യങ്ങള്‍ മാറി മറിയും ..എന്തായാലും റോയല്‍ ചലഞ്ചേഴ്സ് പ്രേമികള്‍ക്ക് മികച്ച പ്രതീക്ഷ തന്നെയാണ് കോഹ്ലിയും കൂട്ടരും നല്‍കിയിരിക്കുന്നത് ….