ന്യൂ ഡല്‍ഹി : പുലര്‍ച്ച വരെ നീണ്ടു നിന്ന അസാധാരണ വാദ പ്രതിവാദങ്ങള്‍ക്ക് മേല്‍ പരമൊന്നത നീതി പീഠത്തിന്റെ തീര്‍പ്പ് ..! ഗവര്‍ണ്ണറുടെ അധികാരത്തില്‍ കൈകടത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാകി ..ഇതോടെ കോണ്ഗ്രസ് നേതൃത്വത്തിനു വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ..!ഗവര്‍ണ്ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്ത് ഭരണ രംഗത്ത് ശൂന്യത ഉണ്ടാവില്ലേ എന്ന് കോടതി ചോദിച്ചു …കേവലം ഭൂരിപക്ഷം നേടിയ പാര്‍ട്ടി ..അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളില്‍ വലുത് എന്നിങ്ങനെ ഉള്ള പരിഗണനകളും , ഗോവ ,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചതും ചൂണ്ടികാട്ടി കോണ്ഗ്രസ് മുന്‍ നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി വാദിച്ചെങ്കിലും ,കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളി സിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ,ബി ജെ പിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകിയും വാദങ്ങളെ എതിര്‍ത്തു …
ബുധനാഴ്ച രാത്രിയോടെയാണ് കോണ്ഗ്രസ് സംഘം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയില്‍ എത്തി അടിയന്തിരമായി സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി പരിഗണിക്കണമെന്നു ആവശ്യപെട്ടത് ..ഇതോടെ തീരുമാനിച്ചു ഉറപ്പിച്ച പ്രകാരം യെദിയൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ..! `