ബെംഗലൂരു : രാജ്യം ഉറ്റു നോക്കുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ വോട്ടേണ്ണല്‍ ആരംഭിച്ചു ..! മുപ്പത് ജില്ലകളിലെ 38 ഓളം കേന്ദ്രങ്ങളിലാണ് വോട്ടേണ്ണലിന് തുടക്കം കുറിച്ചത് ..ആദ്യം ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലഭ്യമാകുമെന്ന് ചീഫ് ഇലക്‌ടോറല്‍ ഓഫീസര്‍ അറിയിച്ചു …ഉച്ചയ്ക്ക് ശേഷം അന്തിമ ഫലം ലഭികുമെന്നു അറിയിച്ചു ..ഇന്ന് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിക്കോപ്പം തന്നെയാവും ഇനി നടക്കാനിരിക്കുന്ന ആര്‍ ആര്‍ നഗര്‍ , ജയ് നഗര്‍ എന്നീ രണ്ടു രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം എന്നതിനു തന്നെയാണ് സാധ്യത …വോട്ടേണ്ണല്‍ ആരംഭിച്ചിരിക്കുന്ന കേന്ദങ്ങളില്‍ അഞ്ചെണ്ണം ബെംഗലൂരുവില്‍ തന്നെയാണു ..പോലീസും .ദ്രുത കര്‍മ്മ സേനയും നഗരത്തില്‍ കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരിക്കുന്നത് …അക്രമ സംഭവങ്ങള്‍ക്ക് സൂചനയുള്ള ചിലയിടങ്ങളില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട് …
നിലവില്‍ പോളിംഗ് ശതമാനം 72.36 ശതമാനമാണ് കര്‍ണ്ണാടകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ..അഞ്ചു കോടിയോളം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ ..16,662 ഉദ്യോഗസ്ഥരെ ആണ് വോട്ടേണ്ണലിനായി ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത് ..സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് രാമനഗര ജില്ലയിലാണ് ..82.53 ശതമാനം …ഏറ്റവും കുറവ് റായ്ച്ചൂരും കാലഉര്‍ഗിയിലുമാണ് ..65.80%..!
ജെ ഡി എസ് പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളുടെ സ്വാധീനത്തില്‍ കന്നഡ മണ്ണ്‍ ആര്‍ക്കൊപ്പമെന്നു തീരുമാനിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത് .. ‘കിംഗ് മേക്കര്‍ ‘ പദവി അവര്‍ക്കൊപ്പം എന്ന് തന്നെയാണ് അഭിപ്രായം ..!
മറിച്ചു, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി കരുത്തു തെളിയിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രതീക്ഷ വെയ്ക്കുന്നു ..കാത്തിരിക്കാം കുറച്ചു മണിക്കൂറുകള്‍ കൂടി …!