പൂനെ: ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരേ വിജയം സ്വന്തമാക്കി. പുറത്താകാതെ സെഞ്ച്വറി നേടിയ അമ്പാടി റായുഡുവിന്റെയും ഓപണര്‍ ഷെയ്ന് വാട്സന്റെയും(57 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങാണ് മഹേന്ദ്ര സിങ് ധോണിയുടെ ടീമിനെ വിജയത്തിലെത്തിച്ചത്.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 180 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഒരോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. 62 പന്തില്‍ ഏഴു വീതം ബൗണ്ടറികളുടെയും സിക്സറുകളുടെയും അകമ്പടിയോടെ ആയിരുന്നു റായുഡു(100 നോട്ടൗട്ട്)വിന്റെ സെഞ്ചുറി.
14 പന്തില്‍ 20 റണ്‍സുമായി നായകന് മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെനിന്നു. ഏതു ചെറിയ സ്കോറും പ്രതിരോധിക്കുന്ന ഹൈദരാബാദ് ബൗളര്‍മാരുടെ മികവ് മങ്ങിയ മത്സരമായിരുന്നു ഇത്.സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റിന് 179. ചെന്നൈ സൂപ്പര്‍ കിംഗ്സ്: 19 ഓവറില്രണ്ടു വിക്കറ്റിന് 180.
ടോസ് നേടിയ ചെന്നൈ നായകന് ധോണി ബാറ്റിംഗിന് അയച്ച സണ്‍റൈസേഴ്സ്, ഓപ്പണര്‍ ശിഖര്‍ ധവാന് (49 പന്തില്‍ 79), നായകന് കെയ്ന്‍ വില്യംസണ് (39 പന്തില്‍ 51) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. സ്കോര്‍ 18-ല്‍ ആദ്യ വിക്കറ്റ് നഷ്ടമായ സണ്‍റൈസേഴ്സിനെ രണ്ടാം വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും ചേര്‍ന്ന് സുരക്ഷിത നിലയിലേക്ക് എത്തിച്ചത്.
ധവാനും വില്യംസണും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ സ്കോറിംഗ് റേറ്റ് കുറഞ്ഞു. അവസാന ഓവറുകളില്‍ ദീപക് ഹൂഡ(11 പന്തില്‍ 21) നടത്തിയ വന്പനടികള് ഹൈദരാബാദിനെ 179-ല്‍ എത്തിച്ചു.
മറുപടി പറഞ്ഞ ചെന്നൈ ഒരിക്കല്‍പ്പോലും പതറിയില്ല. ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും റായിഡുവും തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈ സ്കോര്‍ കുതിച്ചുയര്‍ന്നു. സ്കോര്‍ 134ലാണ് സണ്‍റൈസേഴ്സിന് വാട്സണ്-റായിഡു കൂട്ടുകെട്ട് പൊളിക്കാന്‍ കഴിഞ്ഞത്. വാട്സണ് 35 പന്തില്‍ 57 റണ്‍സ് നേടി റണ്ണൗട്ടായി. സുരേഷ് റെയ്ന(2) വന്നപോലെ മടങ്ങിയെങ്കിലും നായകന് ധോണിയെ കൂട്ടുപിടിച്ച് റാഡിയു ചെന്നൈയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.