ജയ്പുർ: തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ രാജസ്ഥാന് തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി. മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്സിനെ നാലു വിക്കറ്റിനാണ് രാജസ്ഥാന് പരാജയപ്പെടുത്തിയത്. രാജസ്ഥാനോട് തോറ്റതോടെ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്കു ഇനിയും കാത്തിരിക്കണം. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു പിന്നാലെ സിഎസ്കെയും പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു.
ചെന്നൈ മുന്നോട്ടുവച്ച 177 റണ്‍സ് ലക്ഷ്യം രാജസ്ഥാൻ ഒരു പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 60 പന്തിൽ 95 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ജോസ് ബട്ട് ലർ ആണ് രാജസ്ഥാന്റെ വിജയശിൽപ്പി.
ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സുരേഷ് റെയ്നയും (35 പന്തിൽ 52 റണ്‍സ്), ഷെയ്ൻ വാട്സണും (31 പന്തിൽ 39 റണ്‍സ്), ധോണിയും (23 പന്തിൽ 33 നോട്ടൗട്ട്), സാം ബില്ലിംഗ്സും (22 പന്തിൽ 27 റണ്‍സ്) ബാറ്റുകൊണ്ട് കരുത്ത് കാട്ടിയപ്പോൾ ചെന്നൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൺറൈസേഴ്സ്് 11 9 2 0 18
സൂപ്പർ കിംഗ്സ് 11 7 4 0 14
കിംഗ്സ് ഇലവൻ 10 6 4 0 12
മുംബൈ ഇന്ത്യൻസ് 11 5 6 0 10
നൈറ്റ് റൈഡേഴ്സ് 11 5 6 0 10
രാജസ്ഥാൻ റോയൽസ് 11 5 6 0 10
റോയൽ ചലഞ്ചേഴ്സ് 10 3 7 0 6
ഡയർ ഡെവിൾസ് 11 3 8 0 6
മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ അന്പാട്ടി റായുഡു (ഒന്‍പത് പന്തിൽ 12 റണ്‍സ്) പുറത്തായതാണ് ആദ്യ പവർപ്ലേയിലെ ചെന്നൈയുടെ ഏക നഷ്ടം. റെയ്നയും വാട്സണും രണ്ടാം വിക്കറ്റിൽ 86 റണ്‍സ് നേടി. 12-ാം ഓവറിന്റെ ആദ്യ പന്തിൽ സ്കോർ 100ൽ എത്തി. സ്കോർബോർഡിൽ 105 റണ്‍സുള്ളപ്പോൾ വാട്സണ് ആർച്ചറിന്റെ പന്തിൽ ബട്ട്ലർക്ക് ക്യാച്ച് നല്കി മടങ്ങി. നേരിട്ട 32-ാം പന്തിൽ സുരേഷ് റെയ്ന അർധസെഞ്ചുറി പൂർത്തിയാക്കി. ചെന്നൈ 119ൽ നിൽക്കേ റെയ്നയും മടങ്ങി. തുടർന്ന് ധോണിയും ബില്ലിംഗും നാലാം വിക്കറ്റിൽ 55 റണ്‍സ് നേടിയിട്ടാണ് പിരിഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.