ബംഗളുരു: രാജ്യം ഉറ്റുനോക്കുന്നകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോടടുത്ത് പോളിംഗ് നടന്നതായാണ് സൂചന. തീരമേഖലയിലും മൈസൂർ കർണാടകയിലുമാണ് ഏറ്റവും കൂടുതൽ പോളിംഗ് . പോളിംഗ് കണക്കുകൾ വച്ച് കോൺഗ്രസും ബിജെപിയും വിജയത്തെക്കുറിച്ച് അവകാശവാദം തുടങ്ങി. കര്‍ണാടക തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. ജെഡിഎസ് നിര്‍ണ്ണായക ശക്തിയാകുമെന്ന് ടൈംസ് നൗ. ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലം. ഇന്ത്യ ടുഡേ സര്‍വ്വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 90-103, ബിജെപി 80-92, ജെഡിഎസിന് 31-39 വരെ മറ്റുള്ളവയ്ക്ക് നാലും സീറ്റുകള്‍…
Read MoreDay: 12 May 2018
കൂറ്റന്‍ സ്കോറിനോട് പൊരുതി നോക്കി അടിയറവ് പറഞ്ഞു പഞ്ചാബ് , കൊല്‍ക്കട്ടയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ..!
ഇന്‍ഡോര്‍ : രണ്ടു ഇന്നിംഗ്സുകളിലുമായി നാനൂറിലേറെ റണ്‍സ് പിറന്ന മത്സരത്തില്‍ കൊല്‍ക്കട്ടയ്ക്ക് മുന്പില് പരാജയം സമ്മതിച്ചു കൊണ്ട് പഞ്ചാബ് കിംഗ്സ് ഇലവന് കീഴടങ്ങി ..! സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ നൈറ്റ് റൈഡേഴ്സ്, ആറു വിക്കറ്റിനു കുറിച്ച 245 റണ്‍സ് മറികടക്കാനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ 8 വിക്കറ്റിനു 214 റണ്‍സ് നേടാനേ സാധിച്ചുള്ളൂ ..പഞ്ചാബിന് വേണ്ടി ഓപ്പണര്‍ ലോകേഷ് രാഹുല്‍ 29 പന്തില്‍ 7 സിക്സറുകളടക്കം 66 റണ്‍സ് നേടി ..ക്യാപ്റ്റന്‍ രവി ചന്ദ്ര അശ്വിന് 45 റണ്‍ അടിച്ചു കൂട്ടി…
Read Moreഫ്ളവേഴ്സ് ചാനലിന്റെ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു;നാളത്തേക്ക് മാറ്റിവച്ചു.
കൊച്ചി : ഫ്ളവേഴ്സ് ചാനലിന്റെ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു. കനത്ത മഴ പെയ്തതോടെ ചെളിക്കുളമായ സ്ഥലത്ത് പരിപാടി നടത്താൻ പറ്റാത്ത സ്ഥിതിയായി. . ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആർ റഹ്മാൻ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയിൽ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകര്‍ നിരാശയിലായി. സംഗീത നിശ നാളെ ഇതേ സമയത്ത് നടത്തുമെന്നാണ് ഫ്ളവേഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അപൂർവമായി മാത്രം സംഗീത നിശയ്ക്ക് സമയം അനുവദിക്കുന്നയാളാണ് എ ആർ റഹ്മാൻ. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തിൽ…
Read Moreട്രെയിലര്‍ ലോഞ്ചിങ്ങിലും വ്യത്യസ്തത പകരാന്‍ ‘ഞാന്‍ മേരിക്കുട്ടി ‘..!
ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അനൌണ്സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംഷ പകരുന്ന രീതിയാണ് ..ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നക്കുന്നതിലും മറ്റൊരു പ്രത്യേകത അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവന്നിരിക്കുകയാണ് …പുതുമകള്‍ നിറഞ്ഞ ടീസര്‍ പുറത്തിറക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ അഞ്ചു ട്രാന്‍സ് വുമണുകള്‍ ചേര്‍ന്നാണ് ….നാളെ രാത്രി 9 മണിക്ക് ഒരുപാട് വ്യത്യസ്തകള്‍ നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്പിലെത്തും ..മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ചു-രഞ്ജിമാര്‍ ,ഐറ്റി പ്രൊഫഷണലായ സാറ ഷെയ്ക്ക് ,സാമൂഹ്യ പ്രവര്‍ത്തകയായ ശീതള്‍ ,ബിസിനസ്സുകാരി തൃപ്തി ഷെട്ടി , ലീഗല്‍…
Read Moreഐ പി എല്‍ : സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചു കൂട്ടി കൊല്‍ക്കട്ട
ഇന്‍ഡോര്‍ : സുനില്‍ നരൈന് ,ക്രിസ് ലിന് എന്നിവര്‍ ചേര്‍ന്ന് വെടിക്കെട്ടിനു തിരി തെളിയിച്ചു ..ദിനേശ് കാര്‍ത്തിക്കും റസ്സലും ചേര്‍ന്ന് അത് ഏറ്റെടുത്തു ..പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കട്ട നേടിയത് 20 ഓവറില്‍ 6 വിക്കറ്റിനു 245 റണ്‍സ് …സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആണിത് . കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹി നേടിയ നാലു വിക്കറ്റിനു 219 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍ .. ടോസ് നേടിയ പഞ്ചാബ് , കൊല്‍ക്കത്തയെ ബാറ്റിംഗിനു അയയ്ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചു കാണില്ല…
Read Moreവോട്ടെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ 1.4 ലക്ഷം പൊലീസ് –അർധ സൈനിക സേനാംഗങ്ങളുടെ കയ്യിൽ ഭദ്രമെന്ന് ഡിജിപി.
ബെംഗളൂരു : വോട്ടെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ 1.4 ലക്ഷം പൊലീസ് –അർധ സൈനിക സേനാംഗങ്ങളുടെ കയ്യിൽ ഭദ്രമെന്ന് ഡിജിപി നീലമണി എൻ.രാജു. കർണാടക പൊലീസ്, മറ്റു സംസ്ഥാനങ്ങളുടേത് ഉൾപ്പെടെയുള്ള ആംഡ് റിസർവ് പൊലീസ്, ഹോം ഗാർഡ്സ്, കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ബിഎസ്എഫ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ്, ധ്രുതകർമ്മ സേന, സീമ സുരക്ഷാ ദൾ എന്നീ വിഭാഗങ്ങളാണ് സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ രംഗത്തുള്ളത്. 584 കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ മാസം തന്നെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 17 മുതൽ തിരഞ്ഞെടുപ്പിനുവേണ്ട…
Read Moreചില ‘വോട്ടു ‘ ചിത്രങ്ങള്‍ …………..!!
മുഖ്യമന്ത്രി സിദ്ധരാമയ്യയും മകനും മൈസൂരിലെ തന്റെ മന്ധലമായ സിദ്ദരാമനഹുണ്ടിയില് വോട്ടു രേഖപ്പെടുത്തി.. കന്നഡ സിനിമാ താരം ശിവരാജ് കുമാറും ,ഭാര്യയും …… ശിവമോഗ സ്വദേശിയായ രാജി മോന് മീത്തല്‍… 1.75 കിലോ വരുന്ന സ്വര്ണ്ണാഭരണങ്ങളാണു സദാ ശരീരത്തിലണിഞ്ഞു നടക്കുന്നത് ..’ഡിസ്ക്കോ കിംഗ് എന്ന് വിളിക്കുന്ന ബാപ്പി ലാഹിരിയുടെ കടുത്ത ആരാധകനാണ് 43 കാരനായ മനുഷ്യന് ..പോളിംഗ് ബൂത്തില്‍ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ കന്നി വോട്ടര്‍മാരടക്കം 60 അംഗങ്ങടങ്ങുന്ന ഒരു വ്യതസ്ത വോട്ടര്‍ കുടുംബം … സി വി രാമന് നഗറിലെ പോളിംഗ് ബൂത്തില്‍…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 56% പോളിങ്
ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്.ആര് നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 3 മണിവരെ 56 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ,…
Read Moreമെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, പ്രവചനവുമായി യെദ്യുരപ്പ
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയമുരപ്പിച്ച് ബിജെപി. മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യുരപ്പ. 150 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്തും. താന്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണ സമയത്ത് താന്‍ മൂന്ന്…
Read Moreചെയ്യുന്ന വോട്ട് എല്ലാം ബിജെപിക്ക് പോകുന്നു എന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ.
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പുരോഗമിക്കുന്നതിന് ഇടയില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ബ്രിജേഷ് കാലപ്പ. ‘ആര്.എം.വി സെക്കന്റ് സ്റ്റേജിലെ എന്റെ പിതാവിന്റെ വീടിന് എതിര്‍വശത്തായി അഞ്ച് ബൂത്തുകളുണ്ട്. രണ്ടാം ബൂത്തില്‍ ഏത് ബട്ടന് അമര്‍ത്തിയാലും വോട്ടു വീഴുന്നത് താമരയ്ക്കാണ്. വോട്ടു ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുകയാണ്.’ എന്നാണ് ട്വിറ്ററിലൂടെ ബ്രിജേഷ് ആരോപിച്ചത്. കുറച്ച് സമയത്തിന് ശേഷം “എല്ലാം ശരിയായി”എന്ന് പറഞ്ഞും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. Issue has been resolved. Polling has resumed at Polling Booth No. 2 opposite Sterling…
Read More