ഐ പി എല്‍ : സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചു കൂട്ടി കൊല്‍ക്കട്ട

ഇന്‍ഡോര്‍ : സുനില്‍ നരൈന്‍ ,ക്രിസ് ലിന്‍ എന്നിവര്‍ ചേര്‍ന്ന് വെടിക്കെട്ടിനു  തിരി തെളിയിച്ചു ..ദിനേശ് കാര്‍ത്തിക്കും റസ്സലും ചേര്‍ന്ന്‍ അത് ഏറ്റെടുത്തു ..പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കട്ട നേടിയത് 20 ഓവറില്‍ 6 വിക്കറ്റിനു 245 റണ്‍സ് …സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ആണിത് . കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹി നേടിയ നാലു വിക്കറ്റിനു 219 റണ്‍സ്  ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍ ..
 
ടോസ് നേടിയ പഞ്ചാബ് , കൊല്‍ക്കത്തയെ ബാറ്റിംഗിനു അയയ്ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചു കാണില്ല ഇത്തരമൊരു ബാറ്റിംഗ് ആക്രമണം …വെറും 36 പന്തില്‍ 4 സിക്സും 9 ഫോറുമടക്കം 75 റണ്‍ നേടിയ സുനില്‍ നരൈന്റെ ഇന്നിംഗ്സ് തന്നെയാണ് ഇത്തരമൊരു കൂറ്റന്‍ സ്കോര്‍ നേടാന്‍ കൊല്‍ക്കട്ടയെ സഹായിച്ചത് എന്ന് നിസംശയം പറയാം … 27 റണ്‍ എടുത്ത ക്രിസ് ലിന്‍ പുറത്തായപ്പോഴും റണ്ണോഴുക്ക് തടയാതെ മുന്നോട്ട് കൊണ്ട് പോയത് ഉത്തപ്പയും , ആന്ദ്രെ റസ്സലും,22 പന്തില്‍  അര്‍ദ്ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് …! പഞ്ചാബ് ബൌളര്‍മാരില്‍ ഭൂരിഭാഗവും കാര്യമായി തല്ലു വാങ്ങി ..അക്സര്‍ പട്ടേലിന്റെ നാലോവറില്‍ കൊല്‍ക്കട്ട നേടിയത് 52 റണ്‍സ് ആയിരുന്നു …
 
കൊല്‍ക്കട്ടയെ സമ്പന്ധിച്ചിടത്തോളം നിര്‍ണ്ണായക മത്സരമാണ്‌ ഇന്ന് ..ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി അവര്‍ക്ക് മുന്നോട്ട് കുതിക്കാം ..അതെ സമയം പഞ്ചാബിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts