കൂറ്റന്‍ സ്കോറിനോട് പൊരുതി നോക്കി അടിയറവ് പറഞ്ഞു പഞ്ചാബ് , കൊല്‍ക്കട്ടയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ..!

ഇന്‍ഡോര്‍ : രണ്ടു ഇന്നിംഗ്സുകളിലുമായി നാനൂറിലേറെ റണ്‍സ് പിറന്ന മത്സരത്തില്‍ കൊല്‍ക്കട്ടയ്ക്ക് മുന്‍പില്‍ പരാജയം സമ്മതിച്ചു കൊണ്ട് പഞ്ചാബ് കിംഗ്സ് ഇലവന്‍ കീഴടങ്ങി ..! സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ നൈറ്റ് റൈഡേഴ്സ്, ആറു വിക്കറ്റിനു കുറിച്ച 245 റണ്‍സ് മറികടക്കാനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ 8 വിക്കറ്റിനു 214 റണ്‍സ് നേടാനേ സാധിച്ചുള്ളൂ ..പഞ്ചാബിന് വേണ്ടി ഓപ്പണര്‍ ലോകേഷ് രാഹുല്‍ 29 പന്തില്‍ 7 സിക്സറുകളടക്കം 66 റണ്‍സ് നേടി ..ക്യാപ്റ്റന്‍ രവി ചന്ദ്ര അശ്വിന്‍ 45 റണ്‍ അടിച്ചു കൂട്ടി ..കൊല്‍ക്കട്ടയ്ക്ക് വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആന്ദ്രെ റസ്സല്‍ മികച്ച പ്രകടനം കാഴ്ച വെച്ചു ..നാലോവറില്‍ 44റണ്‍സ് വഴങ്ങി അദ്ദേഹം മൂന്നു നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ..
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കട്ടയ്ക്ക് വേണ്ടി 36 പന്തില്‍ 75 റണ്‍ നേടിയ സുനില്‍ നരൈന്‍ , ഇരുപത്തി മൂന്നു പന്തില്‍ അന്‍പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് മികച്ച സ്കോറിലേക്ക് അടിത്തറ പാകിയത്‌ ….ഇതോടെ നൈറ്റ് റൈഡേസ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ജീവന്‍ വെച്ചു …എങ്കിലും മുംബൈ കനത്ത എതിരാളികളായി ഒപ്പമുണ്ട് …മത്സര ഫലങ്ങളെക്കാള്‍ ഇനി കണക്കിലെ കളികളിലേക്ക് നീങ്ങാനും സാധ്യത നിഴലിക്കുന്നു …!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts