മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, പ്രവചനവുമായി യെദ്യുരപ്പ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയമുരപ്പിച്ച് ബിജെപി. മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യുരപ്പ. 150 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയശേഷം പറഞ്ഞു.

ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്തും. താന്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണ സമയത്ത് താന്‍ മൂന്ന് തവണ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചിരുന്നു. ബിജെപി വലിയൊരു മാര്‍ജിനില്‍ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമെന്നും അപ്പോള്‍ എല്ലാം മനസിലാകുമെന്നും യെദിയൂരപ്പ പറഞ്ഞു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യെദ്യൂരപ്പ ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ശിഖര്‍പൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts