ജയ്പൂര്‍ : ഞായറാഴ്ച നടന്ന മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങളോന്നും തന്നെ സംഭവിച്ചില്ല …ജോസ് ബട്ട് ലറിന്റെ അര്‍ദ്ധ സെഞ്ചുറി ഇന്നലെയും രാജസ്ഥാനു തുണയായി ..അന്ന് സ്കോര്‍ പിന്തുടര്‍ന്ന്‍ ജയിക്കുന്നതിനു സഹായകമായ ലോകേഷ് രാഹുലിനെ ഇത്തവണ കാഴ്ചക്കാരനാക്കികൊണ്ടു തന്നെ പതിനഞ്ചു റണ്‍സിന്റെ വിജയം രാജസ്ഥാന്‍ ആഘോഷിച്ചു ..തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച രാഹുല്‍ അവസാനം കത്തി കയറിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൌളര്‍മാര്‍ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു …
സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 8 വിക്കറ്റിനു 158
കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 7 വിക്കറ്റിനു 143
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആക്രമിച്ചു തന്നെയാണ് തുടക്കമിട്ടത് ..പക്ഷെ പവര്‍ പ്ലേ കഴിഞ്ഞതോടെ പഞ്ചാബ് ബൌളര്‍മാര്‍ പിടി മുറുക്കി ..കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും കൊഴിഞ്ഞു. സഞ്ചു സാംസണ്‍ ഇത്തവണയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാഞ്ഞത് രാജസ്ഥാനു വലിയ ക്ഷീണം തന്നെയായിരുന്നു ….. പഞ്ചാബ് നിരയില്‍ ആണ്ട്രൂ ടൈ 4 ഓവറില്‍ 34 റണ്‍സിനു 4 വിക്കറ്റ് നേടി ..
മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയിലിനെ തുടക്കത്തിലേ നഷ്ടപ്പെട്ട് തുടങ്ങിയ പഞ്ചാബ് ഒരു സമയത്ത് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പു കുതുമെന്ന തോന്നലുളവാക്കിയെങ്കിലും ഒരറ്റത്ത് വിക്കറ്റ് സൂക്ഷിച്ച രാഹുല്‍ (70 പന്തില്‍ 95) കളി മുന്‍പോട്ടു കൊണ്ടുപോയി …പക്ഷെ അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ റോയല്‍സിന്റെ ബൌളര്‍മാര്‍ കഴിഞ്ഞ കളി ആവര്‍ത്തിക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു …..!ഇതോടെ പോയിന്റ് നിലയില്‍ രാജസ്ഥാന്‍ ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു ….