പുനൈ :നായകന്‍ ധോണിയുടെ കിടിലന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ ഡെയര്‍ ഡെവിള്‍സിനു കഴിഞ്ഞില്ല ….യുവതാരങ്ങളായ റിഷഭ് പന്തും ,വിജയ ശങ്കറും പൊരുതി നോക്കിയെങ്കിലും ജയം കയ്യെത്തി പിടിക്കാവുന്നതിലും അകലെയായിരുന്നു …
സ്കോര്‍ : ചെന്നൈ സൂപ്പര്‍ കിംഗ്സ് , 20 ഓവറില്‍ 4 വിക്കറ്റിനു 211
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് , 20 ഓവറില്‍ 5 വിക്കറ്റിനു 198..
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സന്‍ ,ഡുപ്ലെസിസ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ട്കെട്ട് പടുത്തുയര്‍ത്തി ,തകര്‍ത്തടിച്ച വാട്സന്‍ 40 പന്തില്‍ 7 സിക്സറുകളും 4 ബൌണ്ടറികളുമടക്കം 78 റണ്‍സ് നേടി ..ഡുപ്ലസി പുറത്തായ ശേഷം പിന്നീടെത്തിയ സുരേഷ് റെയ്നയ്ക്ക് പക്ഷെ തിളങ്ങാന്‍ കഴിഞ്ഞില്ല ..ഒരു റണ്‍ മാത്രമെടുത്ത അദ്ദേഹത്തെ മാക്സ് വേല്‍ ക്ലീന്‍ ബൌള്‍ഡ് ചെയ്യുകയായിരുന്നു …തുടര്‍ന്നെത്തിയ റായിഡു വാട്സനുമായി ചേര്‍ന്ന്‍ സ്കോര്‍ മുന്നോട്ടു കൊണ്ടുപോയി ..പ്ലങ്കറ്റിനു ക്യാച്ച് നല്‍കി വാട്സന്‍ മടങ്ങിയതോടെ ക്രീസിലെത്തിയ ‘ക്യാപ്റ്റന്‍ കൂള്‍ ‘ ആക്രമിച്ചു കളിച്ചതോടെ ചെന്നൈ സ്കോര്‍ 200 കടന്നു ..ധോണി വെറും 20 പന്തില്‍ 5 സിക്സറുകളടക്കം 51 റണ്‍സ് നേടി …
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ മുന്‍ നിര വിക്കറ്റുകള്‍ വേഗത്തില്‍ കൊഴിഞ്ഞു .. മലയാളി ബൌളര്‍ അസിഫ് രണ്ടു വിക്കറ്റ് നേടി ..കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറിനു 13 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു …അഞ്ചാം വിക്കറ്റില്‍ റിഷഭ് പന്തും വിജയ് ശങ്കറും ചേര്‍ന്ന്‍ ജയ പ്രതീക്ഷ നല്‍കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എന്‍ഗിഡി റിഷഭിനെ പുറത്താക്കിയതോടെ ജയ പ്രതീക്ഷകള്‍ ഡല്‍ഹിക്ക് അസ്തമിച്ചു …..