ബെംഗളൂരു :കഴിഞ്ഞ 18 വർഷമായി സൂര്യപ്രകാശ് എന്ന “അഭിഭാഷകൻ “തന്റെ കേസുകളുമായി കോടതിയിൽ വാദ പ്രതിവാദങ്ങൾ നടത്തുന്നു തന്നെ സമീപച്ചവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നു, 51 വയസായ അദ്ദേഹത്തിന് ഇന്നലെ നേരിടേണ്ടി വന്ന അത്രയും വാദം ഒരു ദിവസവും വേണ്ടി വന്നിട്ടില്ല. കാരണം ഒരു എൽ എൽ ബി ബിരുദം ഇല്ലാത്ത വക്കീൽ ആണ് അദ്ദേഹം എന്നത് ജഡ്ജി അടക്കം അറിഞ്ഞത് ഇന്നലെയായിരുന്നു.
ഇന്നലെ ഒരു കേസിന്റെ വാദം മായോഹാൾ കോടതിയിൽ നടന്നു കൊണ്ടിരിക്കെയാണ് എതിർ ഭാഗം വക്കീലിന് സൂര്യപ്രകാശിന്റെ മേൽ ഒരു സംശയം ഉടലെടുത്തത്.
ജഡ്ജിനോട് സൂര്യപ്രകാശിന്റെ ബിരുദ രേഖകൾ പരിശോധിക്കാൻ അപേക്ഷിച്ചു, ഇതറിഞ്ഞ ” വ്യാജ അഭിഭാഷകൻ ” കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. “തനിക്കെതിരെ പരാതിപ്പെട്ട എല്ലാവരേയും ജയിലിലടക്കും എന്ന് ആക്രോശിച്ചു.
പിന്നീട് സൂര്യപ്രകാശുമായി മറ്റ് അഭിഭാഷകർ അവരുടെ അസോസിയേഷൻ ഓഫീസിലെത്തി വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചു ,അതിൽ നിന്ന് സൂര്യപ്രകാശ് ഒരു വ്യാജനാണ് എന്ന സത്യം തിരിച്ചറിഞ്ഞു.
എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് വ്യാജനെ അശോക് നഗർ പോലീസിന് കൈമാറി.പോലീസിന്റെ ചോദ്യം ചെയ്യലിൽ സൂര്യപ്രകാശ് താൻ വ്യാജൻ ആണെന്ന സത്യം അംഗീകരിച്ചു.
ഇതേ പോലീസ് സ്റ്റേഷനിൽ എത്രയോ പ്രതികളെ ജാമ്യത്തിൽ ഈ അഭിഭാഷകൻ വന്ന കാര്യം പോലീസുകാർ ഓർത്തെടുത്തു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.