കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ ടി സി യുടെ ബസ് സര്‍വീസ് നിര്‍ത്തി വച്ചു.

ബെംഗളൂരു: കാവേരി മാനേജ്‌മന്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തേണ്ട കര്‍ണാടക ആര്‍ ടി സി ബസുകള്‍ ഇന്ന് രാവിലെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

ഇത് വരെ കര്‍ണാടക ആര്‍ ടി സി തമിഴ്നാട്ടിലേക്ക് ഉള്ള 250 സര്‍വിസുകള്‍ റദ്ദ് ചെയ്തു,സാഹചര്യം വിലയിരുത്തി മാത്രമേ ഇനി തമിഴ്നാട്ടിലേക്ക് സര്‍വീസ് തുടരണോ എന്ന കാര്യം അറിയിക്കാന്‍ കഴിയു എന്ന് കര്‍ണാടക ആര്‍ ടി സി അറിയിച്ചു.

  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

അതെ സമയം ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തമിഴ്നാട്ടിലെ ഹോസുരിലെക്കും മറ്റു ഭാഗങ്ങളിലേക്കും പോകാന്‍ ബസ്‌ ലഭിക്കാതെ യാത്രക്കാര്‍ വലഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts