വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കടന്നു ചെല്ലാന്‍ ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി.

ബെംഗളൂരു: പുതിയ ഇന്ത്യയ്ക്ക് പുതിയ ബെംഗളൂരു എന്നർഥം വരുന്ന ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി. നഗരത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം നിർദേശിച്ച് അയ്യായിരത്തിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള ചർച്ചയ്ക്കാണു ബിജെപി കളമൊരുക്കുന്നത്. ഡോ.ടി.വി രാമചന്ദ്ര, അപ്രമേയ രാധാകൃഷ്ണ, പ്രഫ.ആശിഷ് വർമ, ശങ്കർ ബിദരി, മാളവിക അവിനാശ്, ശ്രീകാന്ത് വിശ്വനാഥൻ, ശുക്ല ബോസ്, അയ്യപ്പ ബസംഗി, ഗോപാൽ ഹൊസൂർ, എ.എൻ യെല്ലപ്പ റെഡ്ഡി തുടങ്ങിയവർ വിധികർത്താക്കളായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് പുതിയ ഇന്ത്യക്കായുള്ള ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചാ വേദി. നാളെ നടക്കുന്ന ആദ്യ ചർച്ചയ്ക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ വിദ്യാർഥികളുമായി നടത്തുന്ന സംവാദത്തോടെ തുടക്കമാകും.

എട്ടു വിഷയങ്ങളിലായാണ് മൽസരം: ∙

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ത്. ∙

മാലിന്യ നഗരത്തിൽ നിന്ന് ഉദ്യാന നഗരിയിലേക്ക്. ∙

തടാക പുനരുദ്ധാരണം. ∙ബെംഗളൂരു സ്ത്രീകളുടെ സുരക്ഷിത നഗരം. ∙

അഴിമതിക്ക് എങ്ങനെ തടയിടാം. ∙

ദരിദ്ര ജനവിഭാഗ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനം. ∙

എല്ലാവർക്കും ശുദ്ധജലം. ∙

നഗരത്തിലെ ക്രമസമാധാന നില എങ്ങനെ പുനഃസ്ഥാപിക്കാം.

അഭിപ്രായങ്ങൾ സന്ദേശമായോ, വിഡിയോ ആയോ അപ് ലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്- www.newbengaluru.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us