ബെംഗലൂരു : ബെംഗലൂരു നഗര സ്ഥാപകന്‍ കെമ്പഗൗഡയുടെ പുതിയ പ്രതിമ ,ഹെബ്ബാള്‍ ഫ്ലൈ ഓവറിനു ചേര്‍ന്നുള്ള പാര്‍ക്ക് പരിധിയില്‍ ,നഗര വികസന മന്ത്രി കെ ജെ ജോര്‍ജ്ജ് ഇന്നലെ അനാച്ഛാദനം ചെയ്തു .. ചെമ്പിലും വെങ്കലത്തിലും തീര്‍ത്ത രൂപം മൂന്ന് വഴികളിലെയും സംഗമ സ്ഥാനമായ ഹെബ്ബാളില്‍ തന്നെ സ്ഥാപിക്കാനാണു ബെംഗലൂരു ഡെവലപ്പ്മെന്റ് അതോറിറ്റി മുന്‍കൈ എടുത്തത് … ഉയരമുള്ള കരിങ്കല്‍ ഭിത്തി കെട്ടിപ്പോക്കിയതടക്കം പ്രതിമയുടെ നിര്‍മ്മാണത്തിന് ഏകദേശം ഒരു കോടിയിലേറെ രൂപ ചിലവായി ..!
Read MoreMonth: March 2018
‘നടക്കുന്ന ദൈവത്തിന്‍റെ’ അനുഗ്രഹം തേടാൻ ഭാഗ്യമുണ്ടായെന്ന് ട്വീറ്റ് ചെയ്ത് അമിത് ഷാ!
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ പ്രചാരണത്തിനായി എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുംകൂരിൽ സിദ്ധഗംഗ മഠത്തിലെത്തി ലിംഗായത്ത് സമുദായ ആചാര്യൻ ശ്രീ ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടി. ‘നടക്കുന്ന ദൈവത്തിന്‍റെ’ അനുഗ്രഹം തേടാൻ ഭാഗ്യമുണ്ടായെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. സിദ്ധരാമയ്യ സർക്കാർ മത ന്യൂനപക്ഷ പദവി അനുവദിച്ച ലിംഗായത്ത് സമുദായത്തെ കൈയ്യിലെടുക്കുകയാണ് ഷായുടെ ലക്ഷ്യം. രാഷ്ട്രീയത്തിലും വോട്ടുബാങ്കിലും ശക്തരായ ലിംഗായത്തുകൾ തിരഞ്ഞെടുപ്പില്‍ പ്രധാന ശക്തിയാണ്. അതേസമയം രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന്…
Read Moreവിമാനത്താവളത്തിലേക്കുള്ള പുതിയ ടോൾ നിരക്കുകൾ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ;ഇനി രണ്ട് വശത്തേക്കും ടോൾ നൽകണം.
ബെംഗളൂരു :കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും തിരിച്ച് യാത്ര ചെയ്യുന്നവരും ഇന്ന് അർദ്ധരാത്രി മുതൽ സാദഹളളി ടോൾ പ്ലാസയിൽ ടോൾ നൽകണം. മുൻപ് സിറ്റിയിൽ വിമാനത്താവളത്തിലേക്ക് പോകുന്നവരിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല അതുകൂടി ചേർത്ത് വിമാനത്താവളത്തിൽ നിന്ന് സിറ്റിയിലേക്ക് വരുന്നവരുടെ കയ്യിൽ നിന്ന് ഈടാക്കുകയായിരുന്നു. ലൈറ്റ് വാഹനങ്ങൾക്ക് രണ്ട് ദിശയിലേക്കും ചേർത്ത് 124 രൂപയോ അല്ലെങ്കിൽ ഒരു വശത്തേക്ക് 85 രുപയോ ഈടാക്കും ,124 രൂപയുടെ ടിക്കറ്റ് 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിക്കാനാകും. വിമാനത്താവളത്തിന്റെ ദിശയിലേക്ക് ടോൾ ഏർപ്പെടുത്തിയത് ടോൾ പ്ലാസയിൽ വലിയ വരി…
Read Moreസൗദിയില്‍ മലയാളി നഴ്സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍.
റിയാദ്: സൗദിയില്‍ മലയാളി നഴ്സുമാരും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ’ എന്നു രേഖപ്പെടുത്തിയിരിക്കണമെന്നതാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്. ‘ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്’ എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നൽകുകയുള്ളൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍, 2005-നുമുന്‍പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ’ എന്ന് രേഖപ്പെടുത്തിയിട്ടില്ല, ഇവരെയാണ് പുതിയ നിയമം ബാധിക്കാൻ പോകുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ…
Read Moreകര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരം നിലനിർത്തുമെന്ന് സീ-ഫോർ സർവേ റിപ്പോർട്ട്.
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയില്‍ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സീ-ഫോർ സർവേ ഫലം. കര്‍ണാടകയില്‍ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകുമെന്നും സീ-ഫോർ സർവേ സൂചിപ്പിക്കുന്നു. 154 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തെയ്യാറാക്കിയിരിക്കുന്നത്. നഗരമേഖലകളിലെ 326 പ്രദേശങ്ങൾ, ഗ്രാമീണ മേഖലകളിലെ 977 കേന്ദ്രങ്ങൾ എന്നിവക്കൊപ്പം 2368 പോളിംഗ് ബൂത്തുകളും അടിസ്ഥാനപ്പെടുത്തിയാണ് സർവേ നടത്തിയത്. കോൺഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരത്തിൽ എത്തുമെന്നാണ്…
Read Moreലൈംഗിക അതിക്രമം പെണ്‍കുട്ടിയുടെ പരാതിയില്‍ ബ്യുട്ടിഷ്യന്‍ അറസ്റ്റില്‍
ബെംഗളൂരു:അപമര്യാദയായി പെരുമാറിയ ബ്യുട്ടിഷ്യനു എതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ് എടുത്തു അറെസ്റ്റ് ചെയ്തു.ഉത്തര ബെംഗളൂരുവിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥി നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ രാമയ്യ കോളേജിനു സമീപം ജവാബ് ഹബീബ് ബ്യുട്ടി പാര്‍ലര്‍ ഉടമയായ ,ഹരിയനക്കാരന്‍ ലക്കി സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടി 07.40 ഓടെ ബ്യുട്ടി പാര്‍ലറില്‍ പോകുകയും vanithaബ്യുട്ടിഷ്യന്‍ മറ്റൊരു കസ്റ്റമറുമായി തിരക്കിലായതിനാലും പെണ്‍കുട്ടി ദൃതിയില്‍ ആയതിനാലും ലക്കി സിംഗ് ഫേഷ്യല്‍ ചെയ്യുകയായിരുന്നു. ജോലിക്കിടയില്‍ ലക്കി സിംഗ്…
Read Moreആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി.
ബെംഗളൂരു ∙:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. പ്രസിഡന്റ് ഡോ. പി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി.മല്ലപ്പ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജൻ, ഡോ. അസീം നസീർ, ഡോ. വിനയ വിപിൻ, ഡോ. രാധിക, ഡോ. നാരായണൻ നമ്പൂതിരി, ഡോ. ചന്ദ്രൻ, ഡോ. മായ, ഡോ. ശ്രേയസ്സ്, ഡോ. വീണ, ഡോ. രശ്മി, ഡോ. ജോൺസൻ, ഡോ. സുജ, ഡോ. രമേശ് എന്നിവർ പ്രസംഗിച്ചു.
Read Moreമൈസൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒരു മണിക്കൂര്‍ മാത്രം;വരുന്നു സ്കൈ ബസ് പദ്ധതി.
ബെംഗളൂരു : മൈസൂരു – ബെംഗളൂരു റൂട്ടിൽ ഇലക്ട്രിക് സ്കൈബസ് പദ്ധതി കേന്ദ്രസർക്കാർ പരിഗണിക്കുന്നു. മൈസൂരു – ബെംഗളൂരു ഹൈവേ ആറു വരിയാക്കി വികസിപ്പിക്കുന്നതിനൊപ്പം സ്കൈബസ് പദ്ധതിയുടെയും നിർമാണം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. റോഡിന്റെ വശങ്ങളിൽ തൂണുകൾ സ്ഥാപിച്ച് അതിനടിയിലൂടെ തൂങ്ങി സഞ്ചരിക്കുന്ന സ്കൈബസിനു പരിഗണിക്കുന്ന നഗരങ്ങളിൽ ദക്ഷിണേന്ത്യയിൽനിന്നു ബെംഗളൂരു മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച സ്കൈബസ് ഇന്ത്യയിൽ കൊങ്കൺ റെയിൽവേയാണ് ആദ്യമായി ഗോവൻ നഗരമായ മഡ്ഗാവിൽ പരീക്ഷിച്ചത്. എന്നാൽ 2004 സെപ്റ്റംബറിൽ പരീക്ഷണ ഓട്ടത്തിനിടെ കോൺക്രീറ്റ് തൂൺ തകർന്നുണ്ടായ അപകടത്തിൽ ഒരു…
Read Moreസോഫിയ ഇനി എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു!
ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബോര്‍ട്ടായ സോഫിയ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. ഈ ലക്‌ഷ്യം വിജയിച്ചാല്‍ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ റോബോര്‍ട്ടായി സോഫിയ മാറും. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്മെന്‍റ് പ്രോഗ്രാമിനോടനുബന്ധിച്ച് (യു.എന്‍.ഡി.പി.) നടന്ന കോണ്‍ഫെറന്‍സിനിടെയായിരുന്നു സോഫിയയുടെ ഈ പ്രഖ്യാപനം. സൗദി അറേബ്യ സോഫിയക്ക് പൌരത്വം നൽകിയതോടെ ലോകത്ത് ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമാവുകയായിരുന്നു. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുളള സോഫിയുടെ പ്രയാണം ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സൊഫീയ പ്രസംഗിച്ചിരുന്നു. ഏഷ്യ-പസിഫിക്ക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ നേപ്പാളില്‍ നടന്ന യു.എന്‍.ഡി.പിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍…
Read Moreമണ്ഡ്യ രൂപത പ്രസംഗ മൽസരം നടത്തുന്നു.
ബെംഗളൂരു : മണ്ഡ്യ രൂപത ഇന്റർചർച്ച് പ്രസംഗ മൽസരം വികാരി ജനറൽ റവ.ഡോ. മാത്യു കോയിക്കര ഉദ്ഘാടനം ചെയ്തു. യങ് കപ്പിൾസ് അപ്പസ്തലേറ്റ് സെക്രട്ടറി ഫാ. ലാലു തണ്ടത്തിലാക്കൽ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗത്തിൽ സജി ഡൊമിനിക് (ഹോളി ഫാമിലി ഫൊറോന പള്ളി, ഹൊങ്ങസന്ദ്ര) ഒന്നാം സ്ഥാനവും പ്രവീൺ ആന്റോ (സെന്റ് ചാവറ പള്ളി, ഈജിപുര), രണ്ടാം സ്ഥാനവും കെ.എം. ഫ്രാൻസിസ് (ഹോളി ഫാമിലി പള്ളി) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ സിദി സോജി (സാന്തോം പള്ളി, ഹുളിമാവ്) ഒന്നാം സ്ഥാനവും ജിജി…
Read More