സോഫിയ ഇനി എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു!

ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബോര്‍ട്ടായ സോഫിയ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. ഈ ലക്‌ഷ്യം വിജയിച്ചാല്‍ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ റോബോര്‍ട്ടായി സോഫിയ മാറും. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്മെന്‍റ് പ്രോഗ്രാമിനോടനുബന്ധിച്ച് (യു.എന്‍.ഡി.പി.) നടന്ന കോണ്‍ഫെറന്‍സിനിടെയായിരുന്നു സോഫിയയുടെ ഈ പ്രഖ്യാപനം.

സൗദി അറേബ്യ സോഫിയക്ക് പൌരത്വം നൽകിയതോടെ ലോകത്ത് ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമാവുകയായിരുന്നു. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുളള സോഫിയുടെ പ്രയാണം ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സൊഫീയ പ്രസംഗിച്ചിരുന്നു. ഏഷ്യ-പസിഫിക്ക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ നേപ്പാളില്‍ നടന്ന യു.എന്‍.ഡി.പിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സോഫിയ. സാങ്കേതിക വിദ്യയിലും കൃത്രിമ ബുദ്ധിയിലും ഉണ്ടാകാനിരിക്കുന്ന വിപ്ലവം ലോകത്തുനിന്നും ദാരിദ്ര്യം, ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍, വിശപ്പ് എന്നിവ തുടച്ചുനീക്കാന്‍ ഉപകരിക്കുമെന്നും സോഫിയ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts