തൊഴിലാളിവർഗ ഐക്യത്തിന്റെ ആഹ്വാനവുമായി ബെംഗളൂരുവില്‍ യുവ തൊഴിലാളികളുടെ കൺവെൻഷൻ നടന്നു.

ബെംഗളൂരു : കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ 22-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സിപിഐ(എം) ഐടി ബ്രാഞ്ച് ബംഗളൂരുവിൽ യുവ തൊഴിലാളികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. 2018 മാർച്ച് 4 ന് വൈകീട്ട് 3.00 ന് ബാംഗ്ലൂർ ജയിൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും കർണാടക സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ജി വി ശ്രീരാമ റെഡ്ഢി ഉദ്‌ഘാടനം ചെയ്തു. പ്രമുഖ മാർക്സിസ്റ്റ് ഇക്കണോമിസ്റ്റ് പ്രൊഫ. സി.പി.ചന്ദ്രശേഖർ മുഖ്യാതിഥിയായി. രാജ്യത്തെ ഐടി മേഖല ഉൾപ്പെടെയുള്ള നിരവധി പുതിയ വ്യവസായങ്ങളുടെ…

Read More

കേരളത്തിൽ ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ ഇത്തവണ 4,41,097 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ 14811 പേരുടെ കുറവുണ്ട്. എങ്കിലും പരീക്ഷയുടെ നടപടിക്രമങ്ങളില്‍ യാതൊരുതരത്തിലും വിട്ടുവീഴ്ച വരുത്തരുതെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്.  സംസ്ഥാനത്തെ 1160 ഗവണ്‍മെന്റ് വിദ്യാലയങ്ങളും 1433 എയ്ഡഡ് വിദ്യാലയങ്ങളും 453 അണ്‍…

Read More

ഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം.

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞിടത്ത് നിന്ന് തന്നെ തുടങ്ങാം അദ്ധേഹത്തിന്റെ അമ്മാവന്‍ ഒരു ഡോക്ടര്‍ ആണ്,ഇന്ത്യക്കകത്തും പുറത്തും കുറെ വര്‍ഷത്തെ അനുഭവ സമ്പത്തിനു ശേഷം  കേരളത്തിലെ ഒരു നഗരത്തിലെ  പ്രസിദ്ധമായ ഒരാശുപത്രിയില്‍ അദ്ദേഹം ഒരു പ്രധാന വകുപ്പിന്റെ തലവനായി ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി,ഒരു സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള ആശുപത്രിയായത് കൊണ്ട് തന്നെ ശമ്പളം എത്രകിട്ടും എന്നതിനേക്കാള്‍ എങ്ങനെ ജനങ്ങളെ സഹായിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ആണ് അദ്ദേഹം അവിടെ ജോലിക്ക് ചേര്‍ന്നത്‌ , സ്വദേശത്തും വിദേശത്തുമായി കുറെ പ്രാക്ടീസ് ചെയ്തതുകൊണ്ട് തന്നെ സമ്പത്ത്…

Read More

ത്രിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം.

അഗര്‍ത്തല: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം വ്യാപകമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഭരണം സ്വന്തമാക്കിയതിന്‍റെ അഹങ്കാരത്തില്‍ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന് സിപിഎം പ്രവര്‍ത്തകരും കാല്‍നൂറ്റാണ്ടിന് ശേഷം ഭരണം നഷ്ടമായതിന്‍റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

Read More

വര്‍ഗ്ഗീയകലാപങ്ങളെ നേരിടാൻ ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!

കൊളംബോ: ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വക്താവ് നല്‍കുന്ന വിശദീകരണം. ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്‍റെ പ്രധാന കേന്ദ്രം. അതുകൂടാതെ, ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘര്‍ഷകേന്ദ്രമായ കാന്‍ഡിയില്‍ തിങ്കളാഴ്ച്ച തന്നെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.…

Read More

ഗുജറാത്തില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 26 മരണം.

അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 26  പേര്‍ മരിച്ചു. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രാജ്‌ഘോട്ട്- ഭാവ്നഗര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പോലിസ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

Read More

ഓരോ വീട്ടിലും കയറി അരിയും ചോളവും ശേഖരിക്കും;ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സത്യം ചെയ്യിപ്പിക്കും;ഇതുവരെ പയറ്റാത്ത തെരഞ്ഞടുപ്പ് തന്ത്രങ്ങളുമായി കര്‍ണാടകയില്‍ ബി.ജെ.പി.

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേറിട്ട പ്രചാരണ രീതികളുമായി ബിജെപി. പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 27ന് ദാവനഗെരെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ‘ റൈത്ത ബന്ധു യെഡിയൂരപ്പ’ പ്രചാരണത്തിന്റെ ഭാഗമായാണിത്. വടക്കൻ കർണാടകയിലെ ഓരോ ഗ്രാമത്തിലേക്കും ബിജെപി നിയോഗിക്കുന്ന റൈത്ത ബന്ധുക്കൾ (കർഷക മിത്രങ്ങൾ) വീടുവീടാന്തരം കയറിയിറങ്ങി ഒരുപിടി അരിയോ ചോളമോ ശേഖരിക്കും. കടബാധ്യതയുടെ പേരിൽ സ്വയം ജീവൻ അവസാനിപ്പിക്കില്ലെന്ന് ഓരോ കർഷകനേയും കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. 12 മുതൽ 15വരെയാണ് ഈ വൈകാരിക…

Read More

ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ സൈനീക ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായറാഴ്ച വൈകുന്നേരം സൈന്യത്തിന്‍റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെ ആക്രമണം നടത്തിയ സംഘത്തിനു നല്‍കിയ തിരിച്ചടിയില്‍ ഭീകരനനുള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരന്‍റെയും മൂന്നു നാട്ടുകാരുടെയും മൃതദേഹങ്ങൾ രാത്രി തന്നെ കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിൽ മറ്റൊരു ഭീകരന്‍റെയും ഒരു നാട്ടുകാരന്‍റെയും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആമിർ അഹമ്മദ് മാലിക്, ആഷിഖ് ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ആമിർ അഹമ്മദ് മാലിക് കഴിഞ്ഞ…

Read More

വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണം:സിദ്ധാരമയ്യ

മൈസൂരു: ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷികൾ കൈകോർത്ത് വർഗീയ കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലം കർണാടക ഫലത്തെ ബാധിക്കില്ലെന്നും അദ്ദേഹം മൈസൂരുവിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശിക കക്ഷികളുമായി ബിജെപി രൂപീകരിച്ച സഖ്യമാണ് ത്രിപുരയിൽ വിജയത്തിനു വഴിയൊരുക്കിയത്. എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭാഗീയത സൃഷിടിക്കുന്ന ബിജെപിയെ കർണാടകയിലെ വോട്ടർമാർ തള്ളുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനതാദൾ എസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) തമ്മിലുള്ള സഖ്യം കോൺഗ്രസിന് വെല്ലുവിളിയാകില്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്നതു മാത്രമാണ്…

Read More

“നൈസ് റോഡ്‌” ഉടമ അശോക് കെനി കോണ്‍ഗ്രസില്‍ ചേര്‍ന്നു;ഒരു ലക്ഷം കോടിരൂപയുടെ നൈസ് അഴിമതി കേസിന്റെ ഭാവിയെന്ത് ?

ബെംഗളൂരു : നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) മാനേജിങ് ഡയറക്ടറും ബീദർ സൗത്തിൽ നിന്നുള്ള എംഎൽഎയുമായ അശോക് കെനി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിനുള്ളിൽ നിന്നു തന്നെയുള്ള നേതാക്കളുടെ എതിർപ്പിനിടെയാണ് പാർട്ടി പ്രവേശനം. 111 കിലോമീറ്റർ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‍വേ പദ്ധതിയുടെ പേരിൽ, ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ കേസുകൾ നൈസിന്റെ പേരിൽ നിലവിലുള്ളതിന്റെ പശ്ചാത്തലത്തിലാണ് എതിർപ്പുയരുന്നത്. കർണാടക പിസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ അധ്യക്ഷൻ ഡോ. ജി.പരമേശ്വര, ഊർജമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അശോക് കെനിയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. 2013ലെ…

Read More