എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു.

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി മാധ്യമങ്ങളോടു സംസാരിക്കവെയാണ് നെതന്യാഹു ഇപ്രകാരം അഭിപ്രായപ്പെട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. അതേസമയം, സൗദി അധികൃതർ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു…

Read More

ജമ്മു കാശ്മീർ ആക്രമണം; മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുന്‍ജുവാനില്‍ സൈനിക ക്യാംപിനുനേരെ ആക്രമണം നടത്തിയതിന്‍റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി. മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടയാളാണ്. സൈന്യവും സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുന്‍ജുവാന്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിനു പുറമെ ലതാപൊര ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുഫ്തി വഖാസ് പാക് പൗരനാണെന്ന് ശ്രീനഗറിലെ സൈനിക ക്യാംപ് വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. 2017 ലാണ് മുഫ്തി വഖാസ് താഴ്‌വരയില്‍ എത്തുന്നത്. ഭീകര സംഘടനയുടെ…

Read More

ഇന്ത്യ ഇന്ന് ശ്രീലങ്കയിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുന്നു; മികവ് തെളിയിക്കാന്‍ യുവതാരങ്ങള്‍.

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി ശ്രീലങ്കയിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുകയാണ്. ലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങും. ആതിഥേയരായ ലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. ഇന്ത്യ, ലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് 18ന് നടത്താനിരിക്കുന്ന ഫൈനലില്‍ മുഖാമുഖം വരിക. ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം…

Read More

കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം.

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. ചാലയില്‍ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ബൈപ്പാസിന് അരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു പിന്നിൽ കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഒമ്നി വാൻ ഇടിക്കുകയായിരുന്നു.  അപകടത്തില്‍ തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമർ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്. അഗ്നിശമന സേന എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും.

Read More

സോളാർ തുടരന്വേഷണം; ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത മൊഴി നല്‍കി.

തിരുവനന്തപുരം: സോളാർ കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത എസ്. നായരിൽ നിന്നും മൊഴിയെടുത്തു. എസ്പി രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനു ശേഷമാണ് കേസിലെ പ്രധാന സാക്ഷിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിലനില്‍ക്കില്ലെന്ന് അഭിപ്രായമാണ് അന്വേഷണസംഘത്തിനുള്ളത്. മൊഴിയെടുക്കാന്‍ അന്വേഷണസംഘ തലവൻ രാജേഷ് ധിവാനോ, അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ്പോ ഉണ്ടായിരുന്നില്ല. മൊഴിയെടുക്കാൻ…

Read More

ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി; സാങ്മയെ അംഗീകരിക്കില്ലെന്ന് സഖ്യകക്ഷി.

ഷില്ലോങ്: മേഘാലയയില്‍ മന്ത്രിസഭാ രൂപീകരിക്കാനൊരുങ്ങുന്ന ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചതാണ് കാരണം. ലോക്‌സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന പി.എ. സാങ്മയുടെ ഇളയ പുത്രനാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍റാഡ് സാങ്മ. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവാണ് ഇദ്ദേഹം. തത്കാലം എച്ച്എസ്പിഡിപിയുടെ തീരുമാനമനുസരിച്ച്…

Read More

എന്നെ തേടിവന്ന മാലാഖ

ഇവൾ എന്റെ കൈപിടിച്ചു ഓടാൻതുടങ്ങിയിട്ടു ഒരുപാടു സമയമായി. ഇതിനിടക്ക് ഞങ്ങൾ കുന്നുകളും മലകളും സമുദ്രവും താണ്ടി മരുഭൂമിയിലെത്തിയിരിക്കുന്നു. എന്റെ കാലുകൾ തളരാൻ തുടങ്ങി. പലപ്പോഴും വീണുപോവുന്നുണ്ട്. അപ്പൊഴെല്ലാം ഇവൾ എന്നെ വലിച്ചുയർത്തുന്നുണ്ട്. അതിനുമാത്രം ഇവൾക്കെവിടുന്നാണിത്ര ശക്തി. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി. തോറ്റിട്ടും തോൽക്കാത്തവളുടെ ആത്മവിശ്വാസമാണവളുടെ മുഖത്തെനിക്കു കാണാൻ കഴിയുന്നത്. അതുകൊണ്ടാണല്ലോ ഇവൾ ഇത്രയും ദൂരം താണ്ടി എന്നെ തേടിവന്നത്. പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടക്കുമുന്നിലെ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൈ കഴുകാൻവേണ്ടി എണീറ്റുപോന്നപ്പോൾ എന്റെ കയ്യിൽ ആരോ പിടിചുവലിക്കുന്നതുകണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.…

Read More

“തുമ്പി”പറന്നു തുടങ്ങി;ഏഷ്യയിലെ ആദ്യത്തെ ഹെലി ടാക്സിസർവീസിന് മികച്ച പ്രതികരണം;ഇന്നലെ മാത്രം നടത്തിയത് 9 സർവീസുകൾ.

ബെംഗളൂരു: ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക് സിറ്റിയെയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ടാക്സി സർവീസിന് തുടക്കമായി. ഒരു സീറ്റ് മാത്രം ബുക് ചെയ്യാൻ അവസരമൊരുക്കുന്ന ഹെലി ടാക്സി സർവീസ് ഏഷ്യയിൽ തന്നെ ആദ്യമാണെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി. നായർ പറഞ്ഞു. ഇതുവരെ ഒരു ഹെലികോപ്റ്റർ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഇരു ദിശകളിലേക്കുമായി ഒൻപതു സർവീസുകളാണ് ഇന്നലെ നടന്നത്. ടിക്കറ്റ് ചാർജായി 3500 രൂപയും ജിഎസ്ടി ഉൾപ്പെടെ 4130 രൂപയുമാണ്…

Read More

ഹോപ്കോംസും നന്ദിനിയും കൈകോർക്കുന്നു.

ബെംഗളൂരു∙ കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ ഹോപ്കോംസ് ഔട്ട്‌ലെറ്റുകളിലൂടെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ ഉൽപന്നങ്ങളും ലഭിക്കും. കൂടാതെ കരിമ്പ് ജ്യൂസ് കൗണ്ടറും ആരംഭിക്കും. ഹോംപ് കോംസിന്റെ 25 ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ പാൽ ഉൽപന്നങ്ങളുടെ വിൽപന ആരംഭിക്കുന്നത്. ഹോംപ്കോംസിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു പാൽ ഉൽപന്നങ്ങളുടെ വിൽപന ആരംഭിക്കുന്നതെന്നു ഹോംപ്കോംസ് പ്രസിഡന്റ് എ.എസ്.ചന്ദ്ര ഗൗഡ പറഞ്ഞു.

Read More

വിമാനത്താവളത്തിലേക്കുള്ള ദൂരം കുറഞ്ഞു;ഇനി ഹെബ്ബാൾ തൊടാതെ വേഗത്തിലെത്താം;

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഹെന്നൂർ ക്രോസ്-തന്നിസന്ദ്ര സമാന്തര റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. നിലവിലെ ബെള്ളാരി റോഡിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലേക്കുള്ള പുതിയ സമാന്തരപാത തുറന്നത്. രണ്ടുവർഷം മുൻപു നിർമാണമാരംഭിച്ച പാതയിലേക്ക് ഔട്ടർ റിങ് റോഡിൽനിന്നു പ്രവേശിക്കാൻ സാധിക്കും. മുഖ്യമന്ത്രിയുടെ നഗരോത്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി ചെലവഴിച്ചാണു റോഡ് നവീകരിച്ചത്. നാലുവരിയായി വികസിപ്പിച്ച റോഡിൽ പ്രധാന ജംക്‌ഷനുകളിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്ന പ്രവൃത്തികളും മീഡിയനുകളുടെ നിർമാണവുമാണ് ഇനി അവശേഷിക്കുന്നത്. ബെംഗളൂരുവിലെ കിഴക്കൻ മേഖലയിലുള്ളവർക്കു ഹെബ്ബാളിലെത്താതെ സമാന്തര റോഡ്…

Read More