സോളാർ തുടരന്വേഷണം; ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത മൊഴി നല്‍കി.

തിരുവനന്തപുരം: സോളാർ കേസ് തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ച് സരിത എസ്. നായരിൽ നിന്നും മൊഴിയെടുത്തു. എസ്പി രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന.

പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനു ശേഷമാണ് കേസിലെ പ്രധാന സാക്ഷിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിലനില്‍ക്കില്ലെന്ന് അഭിപ്രായമാണ് അന്വേഷണസംഘത്തിനുള്ളത്.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

മൊഴിയെടുക്കാന്‍ അന്വേഷണസംഘ തലവൻ രാജേഷ് ധിവാനോ, അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ്പോ ഉണ്ടായിരുന്നില്ല. മൊഴിയെടുക്കാൻ വീണ്ടും ഹാജരാകാൻ സരിതയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us