ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്. ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രൂപേഷ് കമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റെറിലും ഇത് അറിയിച്ചിട്ടുണ്ട്. 62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ഫെബ്രുവരി…

Read More

യുവനിര പതറി…! ടീം ഇന്ത്യയെ ശ്രീലങ്ക പിടിച്ചുതാഴെയിട്ടു.

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പാറിച്ച് സ്വപ്‌നലോകത്തേക്കു ചേക്കറിയ ടീം ഇന്ത്യയെ ശ്രീലങ്ക പിടിച്ചുതാഴെയിട്ടു. നിദാഹാസ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ദ്വീപുകാര്‍ ഇന്ത്യയെ തുരത്തിയത്. പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ലങ്ക പാഠംപഠിപ്പിക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ ഇന്നിങ്‌സില്‍ ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങിലെ മൂര്‍ച്ചയില്ലായ്മ ലങ്ക ശരിക്കും മുതലെടുത്തു. പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുറയുടെയും അഭാവം ഇന്ത്യന്‍ ബൗളിങില്‍ പ്രകടമായിരുന്നു. പല റെക്കോര്‍ഡുകളും പിറന്ന മല്‍സരം കൂടിയായിരുന്നു ആദ്യ ട്വന്റി20. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം…

Read More

ശോഭാ കരന്തലാജെ ഭയക്കുന്നത് ആരെ ? വനിതാ എംപി അമേരിക്കന്‍ നിര്‍മിത കൈ തോക്ക് സ്വന്തമാക്കി.

ഉഡുപ്പി : ശോഭാ കരന്തലാജെ ഇനി അമേരിക്കൻ നിർമിത തോക്കിന്റെ ഉടമ. ബിജെപിയുടെ കർണാടകത്തിലെ സ്ത്രീ നേതാക്കളിൽ ഒരാളായ ഉഡുപ്പി–ചിക്കമഗളൂരു എംപി ശോഭാ കരന്തലാജെ “കൊല്ലാനല്ല, കൊല്ലപ്പെടാതിരിക്കാനാണ്” താൻ തോക്കു വാങ്ങിയതെന്ന് പ്രതികരിച്ചു. പ്രകോപന പ്രസംഗത്തിന്റെ പേരിൽ നിയമ നടപടിയടക്കം നേരിട്ട, ബിജെപിയുടെ തീപ്പൊരി പ്രാസംഗികയാണ് ശോഭാ കരന്തലാജെ. കുറച്ചുകാലമായി തനിക്കു വധഭീഷണിയുള്ളതായി ശോഭ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആറു മാസമായി ഇതിന്റെ തോത് വർധിക്കുകയും ചെയ്തു. ഇതോടെയാണ്, സ്വന്തമായി തോക്കു വാങ്ങാൻ ശോഭ കരന്തലാജെ തീരുമാനിച്ചത്. തോക്ക് ലൈസൻസ് കിട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ്…

Read More

തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം.

തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന എത്തി ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം…

Read More

താന്‍ കൂടി ചേര്‍ന്ന് മുന്നോട്ട് കൊണ്ടുവന്ന പാര്‍ട്ടിയില്‍ നിന്നും നാല് മാസത്തിനു ശേഷം സ്വയം പുറത്ത് പോയി കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര;പുതിയ പാര്‍ട്ടി രൂപീകരിക്കും.

ബെംഗളൂരു: കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി (കെപിജെപി) പ്രസിഡന്റും സ്ഥാപകനും  നടനുമായ ഉപേന്ദ്ര പാർട്ടി വിട്ടു. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കെപിജെപി ജനറൽ സെക്രട്ടറിയും സ്ഥാപകനുമായ മഹേഷ് ഗൗഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണിത്. പ്രജാകീയ എന്ന പേരിൽ പൂതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചു.. 2017 ഒക്ടോബർ 31നാണ് ഉപേന്ദ്ര കെപിജെപിയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്.

Read More

ഉത്തര കൊറിയ ആണവ പരീക്ഷണം നിറുത്താൻ തയ്യാര്‍…! അമേരിക്കയുമായി ചർച്ചയ്‌ക്കൊരുങ്ങുന്നു.

സോള്‍: ഭരണകൂടത്തിന് എതിരായ ഭീഷണി ഒഴിവാകുന്നപക്ഷം ആണവ പരീക്ഷണവുമായി മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന നിലപാടുമായി ഉത്തര കൊറിയ. അമേരിക്കയുമായി ചര്‍ച്ച നടത്താനും ചര്‍ച്ച അവസാനിക്കുംവരെ ആണവ പരീക്ഷണം നിര്‍ത്തിവെക്കാനും തയ്യാറാണെന്നും ഉത്തര കൊറിയ പറയുന്നു. കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയ ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ സംഘത്തലവന്‍ ചുങ് ഉയി യോങ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനിടെ ആണവ പരീക്ഷണങ്ങള്‍ നടത്തില്ല. കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടി. ആണവ പരീക്ഷണങ്ങളുടെ…

Read More

2017-18 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 20 വരെ നീട്ടി.

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കി വരുന്ന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് (2017-18 വര്‍ഷത്തെ) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 20 വരെ നീട്ടി.  അപേക്ഷകളും അനുബന്ധ രേഖകളും മാര്‍ച്ച് 20 നു മുമ്പായി ലഭിക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം – 695011 ഫോണ്‍ : 0471 – 2554740. വിശവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍.

Read More

വനിതാ ദിനം ഇങ്ങടുത്തു;ഇനി “ഗിമ്മിക്കു”കളുടെ കാലം;രാത്രിയിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ താമസസ്ഥലത്തിനു സമീപം സുരക്ഷിതമായിഎത്തിക്കും എന്ന പ്രഖ്യാപനവുമായി ബി.എം.ടി.സി.

ബെംഗളൂരു :തെരെഞ്ഞെടുപ്പടുത്തു ഇനി നമ്മള്‍ പ്രഖ്യാപനങ്ങള്‍ കേട്ട് മടുക്കും,ഏറ്റവും പുതിയത് ഇതാ സംഭവം വനിതകളെ കയ്യില്‍ എടുക്കനുള്ളത് ആണ്, വനിതാദിനത്തോടനുബന്ധിച്ചു സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുമായി ബിഎംടിസി. രാത്രിയിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ താമസസ്ഥലത്തിനു സമീപം സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ വനിതാദിനത്തിൽ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. രാത്രി പത്തിനുശേഷമുള്ള സർവീസുകളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തിക്കൊടുക്കാനും അതു സുരക്ഷിത സ്ഥാനത്താണെന്ന് ഉറപ്പാക്കാനും വേണ്ട നിർദേശം ബിഎംടിസി ജീവനക്കാർക്കു നൽകിയിട്ടുണ്ട്. ബസുകളിലേക്കു സ്ത്രീകളെ കൂടുതലായി ആകർഷിക്കാൻ കൂടിയാണ് പുതിയ…

Read More

ഈസ്റ്റർ യാത്രക്ക് ഏഴു പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി;തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളും മൈസൂർ വഴി !

ബെംഗളൂരു : ഈസ്റ്ററിന് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത, കേരള ആർടിസി നഗരത്തിൽ നിന്ന് ഏഴ് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. മാർച്ച് 27, 28, 29 തീയതികളിലാണ് സർവ്വീസ്. ഈ സർവ്വീസുകളിലേക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ ആരംഭിച്ചു.തിരക്ക് കൂടുകയാണെങ്കിൽ ഇനിയും സ്പെഷലുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ ടി സി അധികൃതർ അറിയിച്ചു. അതേ സമയം തെക്കൻ കേരളത്തിലേക്കുള്ള എല്ലാ സ്പെഷൽ സർവ്വീസുകളും മൈസൂരു, മാനന്തവാടി വഴിയാണ്. കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, പയ്യന്നുർ, ബത്തേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവ്വീസുകൾ. കേരളത്തിൽ…

Read More

ആന്ധ്രയിലെ ജനങ്ങളോട് കളി വേണ്ടെന്ന് ബിജെപിയോട് ചന്ദ്രബാബു നായിഡു.

അമരാവതി: ആന്ധ്രയിലെ ജനങ്ങളോട് കളിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് വേണ്ടി പ്രത്യേക സാമ്പത്തിക നടപടികൾ വേണമെന്ന ആവശ്യം ചൊവ്വാഴ്ചയും അദ്ദേഹം ആവർത്തിച്ചു ജനങ്ങളോട് കളിക്കാന്‍ നിന്ന കോണ്‍ഗ്രസ്സിന്‍റെ ഗതി എല്ലാവരും കണ്ടതാണ്. അവര്‍ക്ക് മേല്‍വിലാസം പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. അക്കാര്യം ബിജെപി ഓര്‍ക്കുന്നത് നല്ലതാണ്. ആന്ധ്രയില്‍ നിന്നും തെലങ്കാന വേര്‍പെടുത്തിയപ്പോള്‍ കേന്ദ്രം വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. വാഗ്ദാനങ്ങള്‍…

Read More