ശോഭാ കരന്തലാജെ ഭയക്കുന്നത് ആരെ ? വനിതാ എംപി അമേരിക്കന്‍ നിര്‍മിത കൈ തോക്ക് സ്വന്തമാക്കി.

ഉഡുപ്പി : ശോഭാ കരന്തലാജെ ഇനി അമേരിക്കൻ നിർമിത തോക്കിന്റെ ഉടമ. ബിജെപിയുടെ കർണാടകത്തിലെ സ്ത്രീ നേതാക്കളിൽ ഒരാളായ ഉഡുപ്പി–ചിക്കമഗളൂരു എംപി ശോഭാ കരന്തലാജെ “കൊല്ലാനല്ല, കൊല്ലപ്പെടാതിരിക്കാനാണ്” താൻ തോക്കു വാങ്ങിയതെന്ന് പ്രതികരിച്ചു. പ്രകോപന പ്രസംഗത്തിന്റെ പേരിൽ നിയമ നടപടിയടക്കം നേരിട്ട, ബിജെപിയുടെ തീപ്പൊരി പ്രാസംഗികയാണ് ശോഭാ കരന്തലാജെ.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

കുറച്ചുകാലമായി തനിക്കു വധഭീഷണിയുള്ളതായി ശോഭ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആറു മാസമായി ഇതിന്റെ തോത് വർധിക്കുകയും ചെയ്തു. ഇതോടെയാണ്, സ്വന്തമായി തോക്കു വാങ്ങാൻ ശോഭ കരന്തലാജെ തീരുമാനിച്ചത്. തോക്ക് ലൈസൻസ് കിട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ നിർമിത പിസ്റ്റൾ വാങ്ങിയത്. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള പരിശീലനം നേരത്തേ നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts