ഷിമൊഗ്ഗ: കർണാടകയിലെ ഷിമൊഗ്ഗയിൽ നിധി കണ്ടെത്താൻ നരബലി. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കർഷകനായ ശേഷനായികിനെ(65) ആണു ബലി നൽകിയത്. സംഭവത്തിൽ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീർ എന്നിവരെ ശിക്കാരിപുര റൂറൽ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയാണു പിടിയിലായ ശേഖരപ്പ. ക്ഷേത്രത്തിനു സമീപം നിധി നിക്ഷേപം ഉള്ളതായും ഇതു ലഭിക്കണമെങ്കിൽ നരബലി നടത്തണമെന്നും ഇയാളാണു പറഞ്ഞത്. തുടർന്നു മൂന്നു പേരും ചേർന്നു കമുകിൻ തോട്ടത്തിൽ പശുവിനു പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ കഴുത്തറുത്തു ബലി നൽകുകയായിരുന്നു. ഈ മാസം ഏഴിനു ശേഷനായികിന്റെ…
Read MoreDay: 20 March 2018
ഇറാഖില്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്.
ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു. ഇന്നലെയാണ് ഈ വിവരം ലഭിച്ചതെന്നും അവര്‍ അറിയിച്ചു. ടിഎന്‍എ സാമ്പിള്‍ നല്‍കിയതില്‍ 38 പേരുടെ യോജിച്ചുവെന്നും ഒരാളുടേത് 70% യോജിച്ചുവെന്നും റിപ്പോര്‍ട്ട് ലഭിച്ചതായി അവര്‍ അറിയിച്ചു. 2014 ല്‍ ഐഎസ് മൂസില്‍ നഗരം പിടിച്ചെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നഗരം വിടാനൊരുങ്ങിയ തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്. കൂട്ടശവക്കുഴികളിലാണ്…
Read More‘വത്തക്ക’ വിവാദം വേണ്ട, ഈ വത്തക്ക നല്ലതാണ്!
പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതികളേയും ഒരു കോളേജ് അദ്ധ്യാപകന്‍ അപമാനിച്ചതിലൂടെ സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘വത്തക്ക’ എന്ന പദം. അദ്ധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളും വ്യാപരിക്കുന്നതിനിടെ വത്തക്ക നല്‍കുന്ന ഔഷധ ഗുണങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. കടുത്ത വേനല്‍ചൂടിലൂടെ കടന്നുപോകുന്ന നമുക്ക് അല്പം ആശ്വാസം നല്‍കുന്ന തണുതണുത്ത വത്തക്കയ്ക്ക് നാം അറിയാത്ത പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ? വേനലില്‍ സുലഭമായ ഒരു ഭക്ഷ്യ വസ്തുവാണ് വത്തക്ക എന്നും അറിയപ്പെടുന്ന തണ്ണിമത്തന്‍. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും…
Read Moreസസ്പെന്‍സ് നിറച്ച് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍.
അങ്കമാലി ഡയറീസ് നായകന്‍ ആന്‍റണി വര്‍ഗ്ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം ജയിലിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപ് കുര്യന്‍റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ പെപെ എന്ന കഥാപാത്രത്തിനു ശേഷം ആന്റണി നായകനായെത്തുന്ന ചിത്രമാണ് ഇത്. ചെമ്പന്‍ വിനോദ്, വിനയകന്‍ എന്നിവര്‍ക്കൊപ്പം അങ്കമാലി താരം ടീറ്റോ വില്‍സണും…
Read Moreക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കണോ? പ്രതിഷേധിച്ച് ആരാധകരുടെ ഹ്യൂമേട്ടന്‍.
ക്രിക്കറ്റ് മത്സരത്തിനായി കലൂരിലെ ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. ഒരു മത്സരത്തിനായി ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നശിപ്പിക്കേണ്ടതുണ്ടോ എന്ന് ഹ്യൂം ചോദിക്കുന്നു. ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കലൂര്‍ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാന്‍ ഹ്യൂം പ്രതികരിച്ചത്. കേരളത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ക്രിക്കറ്റ് പ്രേമം മനസിലാക്കുന്നു. അക്കാര്യത്തില്‍ ആരോടും അനാദരവും ഇല്ല. എന്നാല്‍ ക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം നശിപ്പിക്കേണ്ടതുണ്ടോയെന്ന് ഹ്യൂം ചോദിക്കുന്നു. വര്‍ഷങ്ങളെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് ഫിഫയുടെ…
Read Moreക്രിക്കറ്റിന്‍റെ ദൈവം ഫുട്ബോള്‍ കളിക്കാന്‍ തെരഞ്ഞെടുത്ത കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വേണ്ട, #SaveKochiTurf ക്യാമ്പയിനുമായി ഫുട്ബോള്‍ ആരാധകര്‍
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കൊച്ചി സ്റ്റേഡിയം തെരഞ്ഞെടുത്തതിനെതിരെ ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധം. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നു. ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ല. കലൂര്‍ സ്റ്റേഡിയത്തെ ക്രിക്കറ്റിന്‍റെ പേരില്‍ നശിപ്പിക്കുന്നത് ഫുട്ബോളിനോട് ചെയ്യുന്ന അപരാധമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി രൂപമാറ്റം നടത്താന്‍ തീരുമാനിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തി.…
Read Moreപര്‍ദ്ദ നിര്‍ബന്ധമില്ല; മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍!
റിയാദ്: സ്ത്രീകള്‍ ഇനി മുതല്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു അമേരിക്കന്‍ ചാനലിന് ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുമുള്ള തന്‍റെ നയം വ്യക്തമാക്കുകയും ചെയ്തു. അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നതെന്നും ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം…
Read Moreഫിന്‍ലന്‍ഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ട്!
ജനീവ: പാതിരാസൂര്യന്‍റെ നാടായ ഫിന്‍ലന്‍ഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎന്‍ പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേ, ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, കാനഡ, ന്യൂസിലന്‍ഡ്, സ്വീഡന്‍, ഓസ്ട്രേലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍ എത്യ രാജ്യങ്ങള്‍. 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 133-ാം സ്ഥാനമാണുള്ളത്. കഴിഞ്ഞവര്‍ഷം 14-ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇത്തവണ 18-ാം സ്ഥാനത്തെത്തി. ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, അഴിമതി എന്നീ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളെ അവലോകനം ചെയ്തത്.
Read Moreപെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം.
ചെന്നൈ: പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. ഇത്തവണ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. സംഭവത്തോടു ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ ബിജെപി ഉജ്വല വിജയം നേടിയതിനു പിന്നാലെ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. അതിനു തുടര്‍ച്ചയായുള്ള ആക്രമണമാണ് ഇതെന്ന് കരുതുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍…
Read Moreമൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ഒരു മൂന്നാംമുന്നണി വേണ്ടെന്ന അഭിപ്രായവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാം മുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂവെന്ന് ടി.എം.സി എം.പി സുഗത റോയ് പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്. മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണ് ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്ക് വരുമെന്നും…
Read More