ക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കണോ? പ്രതിഷേധിച്ച് ആരാധകരുടെ ഹ്യൂമേട്ടന്‍.

ക്രിക്കറ്റ് മത്സരത്തിനായി കലൂരിലെ ഫുട്ബോള്‍ മൈതാനം വെട്ടിപ്പൊളിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം. ഒരു മത്സരത്തിനായി ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നശിപ്പിക്കേണ്ടതുണ്ടോ എന്ന് ഹ്യൂം ചോദിക്കുന്നു.

ക്രിക്കറ്റ് ഏകദിന മത്സരത്തിനായി കലൂര്‍ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാന്‍ ഹ്യൂം പ്രതികരിച്ചത്.

കേരളത്തിന്‍റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ക്രിക്കറ്റ് പ്രേമം മനസിലാക്കുന്നു. അക്കാര്യത്തില്‍ ആരോടും അനാദരവും ഇല്ല. എന്നാല്‍ ക്രിക്കറ്റിനായി മറ്റൊരു മൈതാനം ഉള്ളപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം നശിപ്പിക്കേണ്ടതുണ്ടോയെന്ന് ഹ്യൂം ചോദിക്കുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

വര്‍ഷങ്ങളെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് ഫിഫയുടെ അംഗീകാരമുള്ള ഒരു സ്റ്റേഡിയമായി കലൂര്‍ സ്റ്റേഡിയം മാറിയത്. ഇത് ഒരു ക്രിക്കറ്റ് മത്സരത്തിനായി നശിപ്പിക്കരുതെന്ന് ഹ്യൂം അഭിപ്രായപ്പെട്ടു. കലൂര്‍ സ്റ്റേഡിയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തുടക്കമിട്ട സേവ് കൊച്ചി ടര്‍ഫ് ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹ്യൂമിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts