സസ്പെന്‍സ് നിറച്ച് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍.

അങ്കമാലി ഡയറീസ് നായകന്‍ ആന്‍റണി വര്‍ഗ്ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം ജയിലിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപ് കുര്യന്‍റേതാണ് തിരക്കഥ.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ പെപെ എന്ന കഥാപാത്രത്തിനു ശേഷം ആന്റണി നായകനായെത്തുന്ന ചിത്രമാണ് ഇത്. ചെമ്പന്‍ വിനോദ്, വിനയകന്‍ എന്നിവര്‍ക്കൊപ്പം അങ്കമാലി താരം ടീറ്റോ വില്‍സണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ ബാങ്ക് മാനേജരുടെ വേഷത്തിലാണ് ആന്‍റണി എത്തുന്നത്.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

https://youtu.be/5NYWxylUwm4

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts