പര്‍ദ്ദ നിര്‍ബന്ധമില്ല; മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍!

റിയാദ്: സ്ത്രീകള്‍ ഇനി മുതല്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍.

ഒരു അമേരിക്കന്‍ ചാനലിന് ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുമുള്ള തന്‍റെ നയം വ്യക്തമാക്കുകയും ചെയ്തു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നതെന്നും ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts