‘വത്തക്ക’ വിവാദം വേണ്ട, ഈ വത്തക്ക നല്ലതാണ്!

പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതികളേയും ഒരു കോളേജ് അദ്ധ്യാപകന്‍ അപമാനിച്ചതിലൂടെ സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘വത്തക്ക’ എന്ന പദം. അദ്ധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളും വ്യാപരിക്കുന്നതിനിടെ വത്തക്ക നല്‍കുന്ന ഔഷധ ഗുണങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. കടുത്ത വേനല്‍ചൂടിലൂടെ കടന്നുപോകുന്ന നമുക്ക് അല്പം ആശ്വാസം നല്‍കുന്ന തണുതണുത്ത വത്തക്കയ്ക്ക് നാം അറിയാത്ത പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ? വേനലില്‍ സുലഭമായ ഒരു ഭക്ഷ്യ വസ്തുവാണ് വത്തക്ക എന്നും അറിയപ്പെടുന്ന തണ്ണിമത്തന്‍. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും…

Read More