ന്യൂഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം സൂചിപ്പിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസിന്‍റെ സമ്പൂർണ സമ്മേളനത്തില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്രയ്ക്ക് അത് അനുവദിക്കണമെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്ന്‍ തുടച്ചുനീക്കുന്നതിനെക്കുറിച്ചാകും പ്ലീനറി സമ്മേളനത്തിലെ പ്രധാന ചർച്ചകൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ തങ്ങൾ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രവർത്തകരിലേക്ക് പകരാനും കോൺഗ്രസ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം. കേരളത്തിൽ നിന്ന് 500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.