രണ്ടു ദിവസം മുന്‍പ് സംവിധായകന് മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ അറിയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പുറത്തുവരില്ല എന്ന് ഏകദേശം ഉറപ്പായി ..ചിത്രത്തിന്റെ അവകാശം താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്ന് എം മണി വാര്‍ത്താകുറിപ്പില്‍ അറിയിച്ചതോടെ കേരളയക്കരയാക്കെ കാത്തിരുന്ന ഒരു വമ്പന്‍ ഇനീഷ്യന്‍ കളക്ഷന്‍ ഹൈപ്പിനു വെറും രണ്ടേ രണ്ടു ദിവസത്തെ ബാല്യം മാത്രം നല്കി അവസാനിച്ചു …അച്ചായന് കഥാപാത്രങ്ങളുടെ ചാരുതയില്‍ ഇന്നും വിളങ്ങി നില്ക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് ഇന്നും കുഞ്ഞച്ചന് …ഇന്നും ചാനലുകളില്‍ ഇടതടവില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തിന് ആരാധകരും ഏറെയാണ് …മുട്ടത്തു വര്‍ക്കിയുടെ കഥയെ മറ്റൊരു ക്യാന്‍ വാസിലേക്ക് പറിച്ചു നട്ട് ഡെന്നീസ് ജോസഫ് ആയിരുന്നു രചന നിര്‍വഹിച്ചത് ..ചിത്രം 1990 മാര്‍ച്ച് മാസം തിയേറ്ററില്‍ എത്തി …അന്ന് താരതമ്യേന പുതുമുഖമായിരുന്ന ടി എസ് സുരേഷ് ബാബുവായിരുന്നു സംവിധാനം നിര്‍വഹിച്ചത് ….ചിത്രത്തെ കുറിച്ച് പില്ക്കാലത്ത് ഡെന്നീസ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍ക്കുന്നു …അരോമയുടെ വമ്പന്‍ ബാനറില്‍ വെറും ദിവസങ്ങള്‍ക്കുള്ളില്‍ എഴുതി തീര്‍ത്തു നല്കിയ ചിത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചന് ‘…ഹിറ്റ് തിരകഥാകൃത്തു എന്ന വിശേഷണം ഡെന്നീസിനും മലയാളം സിനിമ ചാര്‍ത്തി നല്കിയ വേള …! തിരക്കുകള്‍ മൂലം ഷൂട്ടിംഗ് കാണാന്‍ പോലും അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല …നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കി …പക്ഷെ നിര്‍മ്മാതാവിന് എന്തോ ഒരു അതൃപ്തി ..വെറും 25 ദിവസം കളിച്ചാലെങ്കിലും മതിയെന്ന കണക്കുകൂട്ടലായിരുന്നു അണിയറപ്രവര്‍ത്തകരുടെ ഉള്ളില്‍ ..ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ ക്ഷണിച്ച സംവിധായകന് ഹരിഹരനും പടം ‘രക്ഷപെടാന്‍ ‘ ബുദ്ധിമുട്ടെന്ന് തുറന്നു പറഞ്ഞു ..എന്നാല്‍ അവസാനവട്ടമെന്ന നിലയില്‍ സംവിധായകന് പ്രിയദര്‍ശനെ കൂടി ചിത്രത്തിന്റെ പ്രിവ്യൂ റിലീസിന് മുന്‍പ് പ്രദര്‍ശിപ്പിച്ചു ..എന്നാല്‍ പ്രിയന്റെ വാക്കുകള്‍ ഏവരെയും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു …ഇത് മലയാളത്തിലെ ട്രെന്‍ഡ് സെറ്ററാവുമെന്നു പ്രിയന് വിധിയെഴുതി ….ക്രാഫ്റ്റ് മാന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്റെ വാചകം അച്ചട്ടായിരുന്നു ….മാറ്റിനിയോടെ ‘കുഞ്ഞച്ചന്റെ’ മട്ടും ഭാവവും മാറി ..പിന്നെ കേരളക്കരയാകെ അലയടിക്കാന്‍ അധികം താമസമുണ്ടായില്ല …പ്രധാന തിയേറ്ററുകളില്‍ നൂറു ദിവസത്തിലേറെ ചിത്രം ഓടി … കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തി …..തൊണ്ണൂറുകളില്‍ അച്ചായന് വേഷങ്ങളുടെ ഒരു തരംഗം തന്നെയായിരുന്നു പിന്നീട് …സംവിധായകന് എന്ന നിലയില്‍ സുരേഷ് ബാബുവും ഈ ട്രെന്‍ഡ് പിന്തുടര്ന്നു ..കിഴക്കന്‍ പത്രോസ് ,ഉപ്പുകണ്ടം ബ്രദഴ്സ് തുടങ്ങി ചെറിയ ബജറ്റുകളില്‍ വിജയം നേടിയ സിനിമകള്‍ ധാരാളമായിരുന്നു……
ഹിറ്റായ സിനിമകളുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് ഇന്നത്തെ പ്രധാന രീതി ആണല്ലോ ..അങ്ങനെ നോക്കിയാല്‍ മിഥുന് മാനുവല്‍ എന്ന സംവിധായകന് കണ്ണും പൂട്ടി നിര്‍മ്മാതാവിന് ഇനീഷ്യന്‍ കളക്ഷന്‍ ഉറപ്പു നല്കാന് ചിത്രത്തിന് കഴിഞ്ഞേനെ ..പക്ഷെ മുന്‍ അണിയറക്കാരുടെ പിടി വാശിയില്‍ പ്രതീക്ഷകള്‍ മാത്രം നല്കി ചിത്രത്തിന്റെ ഭാവി തുലാസിലായി …മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനൌണ്സ് ചെയ്തതെന്ന് നിര്‍മ്മാതാവ് എം മണി ആരോപിച്ചു … എന്നാല്‍ മമ്മൂട്ടിയുടെ മറ്റൊരു കോട്ടയം അച്ചായന് കഥാപാത്രവുമായി മിഥുനും ,നിര്‍മ്മാതാവ് വിജയ് ബാബുവും തിരിച്ചു വരുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.