ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ തൽസമയ വിവരങ്ങളും ലഭ്യമാകും ഈ മാസം 22 മുതൽ ദിവസവും രാവിലെ മൂന്നിനു വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന ഫ്ലൈ ബസ് രാവിലെ 10.45നു കോയമ്പത്തൂരിലെത്തും. അവിടെനിന്നു 12നു പുറപ്പെടുന്ന മടക്ക സർവീസ് രാത്രി 7.45നു വിമാനത്താവളത്തിലെത്തും. 1040 രൂപയാണു ടിക്കറ്റ് ചാർജ്. മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലേക്കുള്ള പുതിയ ബസുകളും 22നു സർവീസ് തുടങ്ങും.
കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് “ഫ്ലൈബസ് “സർവ്വീസുമായി കർണാടക ആർടിസി; സർവീസിനുപയോഗിക്കുന്നത് പാൻട്രിയും ശുചിമുറിയുമുള്ള ബസുകൾ.
