പണത്തിന് മീതെ പറക്കാത്ത രാജ്യസഭാ സീറ്റുകൾ;കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിക്കുന്നവരെല്ലാം കോടിപതികൾ!

ബെംഗളൂരു :കർണാടകയിൽനിന്നു രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന അ‍ഞ്ചു സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ജനതാദൾ എസിലെ ബി.എം. ഫാറൂഖ്. തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ 770 കോടി രൂപയുടെ സ്വത്തു വിവരങ്ങളാണ് ഫാറൂഖ് സമർപ്പിച്ചത്. 95 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും ഇതിൽപ്പെടും. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 50 കോടി രൂപയാണ്. 4.8 കോടിയാണ് ബാങ്ക് നിക്ഷേപം.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥികളായ സയ്യിദ് നാസിർ ഹുസൈൻ (18.7 കോടി രൂപ), ജി.സി. ചന്ദ്രശേഖർ (13 കോടി), എൽ. ഹനുമന്തയ്യ (4.8 കോടി രൂപ) എന്നിവരാണു പിന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts