ഹോളി ആഘോഷം പൊടിപൊടിക്കും മുൻപ്, മുടിയും ചര്‍മ്മവും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ.

ബെംഗളൂരു മലയാളികൾ തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ചര്‍മ്മവും മുടിയും കേടാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഹോളി. ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ ആരോഗ്യപരമായും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒപ്പം സൂര്യരശ്മികളും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല.

ഹോളിക്കും മുന്‍പും പിന്‍പും ചര്‍മ്മവും മുടിയും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ.

ഹോളി ആഘോഷം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ.

– തണുപ്പ് മാറി ചൂടു തുടങ്ങുന്ന സമയമായതിനാൽ,  വെയിലേറ്റു ചര്‍മ്മത്തിന്‍റെ നിറം മാറും. പുറത്തിറങ്ങും മുന്‍പേ എസ്പിഎഫ് 20 എങ്കിലും ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സൂര്യരശ്മികളില്‍ നിന്ന് മാത്രമല്ല, കൃത്രിമ നിറങ്ങളുടെ ഹാനികരമായ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇവ സഹായിക്കും

– നഖങ്ങളും ഈ സമയത്ത് നന്നായി ശ്രദ്ധിക്കണം. ഹോളിക്ക് പോകും മുന്‍പേ നഖങ്ങളില്‍ നിറമില്ലാത്ത വാര്‍ണിഷ് അല്ലെങ്കില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് നല്ലതാണ്.

– പുറത്തിറങ്ങും മുന്‍പേ വെളിച്ചെണ്ണയോ ഏതെങ്കിലും ഹെയര്‍ ഓയിലോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മുടി നന്നായി കെട്ടിയിട്ട് വേണം പുറത്തു പോവാന്‍, കാരണം ഹോളി നിറങ്ങള്‍ മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല.

– ചുണ്ടുകളുടെ സംരക്ഷണത്തിനായി ലിപ് ബാം പുരട്ടുക.

 

ഹോളിക്ക് ശേഷം

– ഹോളി ആഘോഷം കഴിഞ്ഞ ശേഷമാണ് ശരിക്കുള്ള പ്രശ്നം തുടങ്ങുന്നത്. മുഖത്തും മുടിയിലും മറ്റു ശരീരഭാഗങ്ങളിലും പറ്റിയിരിക്കുന്ന നിറം തുടച്ചു കളയാന്‍ അല്‍പം പാടാണ്. ആദ്യം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വേണം എന്തെങ്കിലും ലോഷന്‍ ഉപയോഗിക്കാന്‍. ടീ ട്രീ പോലെയുള്ള പ്രകൃതി ദത്തമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ലോഷനുകള്‍ ഇതിനായി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

– മുടിയിലെ നിറം കഴുകിക്കളയാന്‍ ഏതെങ്കിലും നല്ല ഷാമ്പൂ ഉപയോഗിക്കുക. ഗ്രീന്‍ ടീ ഷാമ്പൂ നല്ലതാണ്. കഴുകി കളഞ്ഞതിന് ശേഷം ഏതെങ്കിലും കണ്ടീഷണര്‍ ഉപയോഗിച്ചിരിക്കണം.

– വിറ്റാമിന്‍ ഇ കൂടുതല്‍ ഉള്ള ഏതെങ്കിലും ഐ ക്രീം രാത്രി ഉറങ്ങും മുന്‍പ് കണ്ണിനു ചുറ്റും ഉപയോഗിക്കണം. അടുത്ത ദിവസം ഫ്രഷ്‌ ആയി ഉണര്‍ന്നെണീക്കാന്‍ ഇത് സഹായിക്കും. കണ്ണിനു ചുറ്റും കറുത്ത വളയങ്ങള്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us