18ന് എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ വോൾവോ എസി ബസിലാണ് സംഭവം. യുവതി ആദ്യം ഇരുന്ന സീറ്റിൽ നിന്ന് മാറിയിരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ യുവതി മുൻവശത്തെ വിൻഡോ സീറ്റിലേക്ക് മാറി. സേലത്തെത്തിയപ്പോൾ, സമീപ സീറ്റിലിരിക്കുകയായിരുന്ന കണ്ടക്ടർ ശരീരത്തിൽ സ്പർശിക്കുന്നതായി തോന്നിയതിനെ തുടർന്ന് ബസ് മഡിവാളയിലെത്തിയപ്പോൾ യുവതി എസ് ജി പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി തെറ്റിദ്ധരിച്ചതാണെന്നുമാണ് കണ്ടക്ടറുടെ വാദം.
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ കേരള ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
