കെട്ടിടത്തിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനാൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹഉടമകളായ റഫീഖ്, തൻവീർഖാൻ എന്നിവരാണ് അറസ്റ്റിലായത്. ബിബിഎംപി അസി. എൻജിനിയർ, കരാറുകാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണത്. തൊഴിലാളികളായ മുഹറം, രാജു, മദീന എന്നിവരുടെ മൃതദേഹങ്ങൾ അന്നുതന്നെ പുറത്തെടുത്തിരുന്നു.
കസവനഹള്ളിയിൽ മലയാളി ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം അഞ്ചായി.
