ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി.

ന്യൂഡല്‍ഹി: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ത്തവ പ്രശ്നങ്ങളുടെ നാനാതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിശോധിക്കുന്നതിനായി ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പരിപാടികള്‍…

Read More

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

കൊച്ചി: ന​ടി​ ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ഇന്ന് ഒരു വർഷം തികയുന്നു. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചന. കേസില്‍ ഇനിയും വിചാരണ തുടങ്ങാനിരിക്കെ പ്രതിയായ ദിലീപും കൂട്ടാളികളും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുകയാണ്. അതേസമയം, ന​ടി​ ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചനയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ പോലീസിന് കണ്ടെടുക്കാനായില്ല. കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.

Read More

അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ എയര്‍പോര്‍ട്ട്‌ അടച്ചിടും.

മുംബൈ: മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ എയര്‍പോര്‍ട്ട്‌ അടയ്ക്കുന്നത്. ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More

എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു…

ആഡിസ് അബാബ: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇതോടെ രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിയ്ക്കുകയാണ്. സര്‍ക്കാരിന്‍റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ ആക്രമണം ശക്തമാക്കുകയും ജയിലുകള്‍ ആക്രമിച്ച് ആയിരക്കണക്കിനുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

Read More

ഒരു വാലന്റൈൻസ് ഡേയുടെ ഓർമ്മക്ക്

എന്താ വാലന്റൈൻസ് ഡേ ആയിട്ടു പരിപാടി, ആർക്കും റോസാപ്പൂവൊന്നും വാങ്ങിക്കൊടുത്തില്ലേ… പുറകിലെ സീറ്റിലിരിക്കുന്ന ഉത്തരേന്ത്യൻ പെണ്‌സുഹൃത്തിന്റെ ചോദ്യത്തിന് പതിവിൽകൂടുതൽ പുച്ഛം വാരിയിട്ടു ഞാൻ പറഞ്ഞു… എന്തോന്ന് വാലന്റൈൻസ് ഡേ, എനിക്കതിലൊന്നും ഒരു ഇന്റ്റെസ്റ്റില്ല. അതൊക്കെ വെറുതെ കച്ചവടക്കാർ അവരുടെ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതല്ലേ… ഞാൻ ഇന്ന് ഓഫീസിൽവരുന്ന വഴിക്ക്പോലും കണ്ടതാ, റോഡ് സൈഡുകളിൽ പതിവിൽ കൂടുതൽ പൂക്കച്ചവടക്കാരെ, ഇന്നവരുടെ ദിവസമല്ല… പോരാത്തതിനു പാശ്ചാത്യ സംസ്കാരവും. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ, നമ്മൾ ഒരിക്കലും പടിഞ്ഞാറൻ സംസ്കാരം കൊണ്ടുനടക്കാൻ പാടില്ല. പണിതിരക്കുകൾക്കിടയിലെ അനാവശ്യചോദ്യങ്ങൾക്കുള്ള അവളോടുള്ള ദേഷ്യത്തിനപ്പുറം, ആഘോഷിക്കാൻ കൂട്ടിനു…

Read More

ദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണം ബിഇഎൽ ഏറ്റെടുക്കും.

ബെംഗളൂരു : ദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണത്തിനു പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) പദ്ധതി. പ്രതിദിനം ഒരുകോടി ലീറ്റർ മലിനജലം സംസ്കരിക്കാവുന്ന പ്ലാന്റാണ് ബിഇഎൽ തടാകക്കരയിൽ 13.5 കോടി രൂപ ചെലവിൽ‌ സ്ഥാപിക്കുന്നത്. കർണാടക ലേക് കൺസർവേഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, ബിബിഎംപി, റവന്യു വകുപ്പ് എന്നിവയുമായി ചേർന്നാണ് പദ്ധതി. പ്ലാന്റ് നിർമാണം ഒന്നരവർഷം കൊണ്ടു പൂർത്തിയാകും. 20 വർഷത്തേക്കു പ്രവർത്തന സജ്ജമായിരിക്കും. 17നു രാവിലെ 10.30നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തറക്കല്ലിടും.…

Read More

ശ്രാവണബെലഗോള മഹാ മസ്തകാഭിഷേകത്തിന്റെ പ്രധാന ചടങ്ങുകൾ ഇന്നു മുതൽ ആരംഭിക്കും.

ശ്രാവണബെലഗോള :ഗോമതേശ്വര ഭഗവാൻ ബാഹുബലിയുടെ മഹാ മസ്തകാഭിഷേകത്തിന്റെ പ്രധാന ചടങ്ങുകൾ ഇന്നു മുതൽ. ജൈന തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിൽ 57 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ബാഹുബലി പ്രതിമയിലെ മസ്തകാഭിഷേകച്ചടങ്ങുകൾ 25 വരെ നീളും. 1008 കുംഭങ്ങളിലായി നിറച്ച തീർഥജലം ഭക്തർ ബാഹുബലിയുടെ ശിരസ്സിൽ അഭിഷേകം ചെയ്യുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പാലും കരിമ്പുനീരും ചന്ദനവും മഞ്ഞളും കുങ്കുമവും കൊണ്ട് അഭിഷേകം തുടരും. സ്വർണ, വെള്ളി നാണയങ്ങൾ സമർപ്പിക്കുന്നതിനൊപ്പം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും നടത്തും. ശ്രാവണബെലഗോള മഠാധിപതി ചാരുകീർത്തി ഭട്ടാരക് സ്വാമി നേതൃത്വം നൽകും.…

Read More

തെരഞ്ഞെടുപ്പടുത്തു;സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ യാത്രാപാസ്.

ബെംഗളൂരു : കർണാടകയിലെ പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പാസ് നൽകാനുള്ള നിർദേശവുമായി ഗതാഗതവകുപ്പ്. നിലവിൽ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു മാത്രമാണ് കെഎസ്ആർടിസിയിൽ യാത്രാ സൗജന്യമുള്ളത്. എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾക്കു സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

Read More

നഗരത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടർക്കഥയാകുമ്പോൾ; പോക്സോ നിയമപ്രകാരമെടുത്ത 3529 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു.

ബെംഗളൂരു : കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായുള്ള പോക്സോ നിയമപ്രകാരമെടുത്ത 3529 കേസുകൾ കർണാടകയിൽ തീർപ്പാകാതെ കിടക്കുന്നു. രാജ്യത്ത് ഇത്തരം കേസുകൾ ഒരു വർഷത്തിനിടെ മൂന്നിരട്ടിയായാണു വർധിച്ചത്. 90205 കേസുകളാണു രാജ്യത്താകെ വിചാരണയുടെ വിവിധ ഘട്ടങ്ങളിലായുള്ളത്. 597 പ്രത്യേക കോടതികളും 459 പബ്ലിക് പ്രോസിക്യൂട്ടർമാരും 729 പ്രത്യേക പൊലീസ് സ്റ്റേഷനുകളുമാണ് ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്. പോക്സോ നിയമപ്രകാരം കുറ്റപത്രം റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കർണാടക ഒൻപതാം സ്ഥാനത്താണുള്ളത്. 17338 കേസുകളുമായി മഹാരാഷ്ട്രയാണു മുന്നിൽ. 5637…

Read More

പൂനെ, ബാഗ്ലൂർ മത്സരം സമനിലയിൽ

ആദ്യ രണ്ടു സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയും പൂനെ എഫ് സിയും തമ്മിലുള്ള മത്സരം 1-1ന് സമനിലയിലാവസാനിച്ചു.  സമനില ആയതോടെ പൂനെയുടെ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് ചെയ്തിട്ടും രണ്ടാം പകുതിയിലെ മികുവിന്റെ ഗോളിൽ സമനില വഴങ്ങാനായിരുന്നു പൂനെയുടെ വിധി. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ മുൻപിലെത്താൻ ബെംഗളുരുവിന് അവസരം ലഭിച്ചെങ്കിലും ബൽജിത് സാഹ്നിയുടെ ഇടപെടൽ പൂനെയുടെ രക്ഷക്കെത്തുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ സാർത്ഥക് ഗോലുയിലൂടെ പൂനെയാണ് മത്സരത്തിൽ ലീഡ് നേടിയത്. എമിലാനോ അൽഫാറോയുടെ…

Read More
Click Here to Follow Us