എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു…

ആഡിസ് അബാബ: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇതോടെ രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിയ്ക്കുകയാണ്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

സര്‍ക്കാരിന്‍റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ ആക്രമണം ശക്തമാക്കുകയും ജയിലുകള്‍ ആക്രമിച്ച് ആയിരക്കണക്കിനുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts