‘തുറിച്ചുനോക്കരുത്.. ഞങ്ങൾക്ക് മുലയൂട്ടണം’ മോഡല്‍ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ചട്ടയുമായി മാതൃഭൂമി ഗൃഹലക്ഷ്മി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ഇത്തരമൊരു കവര്‍ ചട്ട പുറത്തിറക്കിയത്. ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയെന്ന് പറഞ്ഞാണ് മാതൃഭൂമി ഗൃഹലക്ഷ്മി പുതിയ ക്യാമ്പയിൻ തുടങ്ങിയത്. വിദേശ രാജ്യങ്ങളില്‍ പാര്‍ലമെന്റില്‍ ഇരുന്ന് വരെ മുലയൂട്ടുന്നു. കേരളത്തിലെ അമ്മമാര്‍ക്ക് യാത്രാ വേളകളിലും മറ്റും തൃഷ്ണയോട് കൂടി നോക്കുന്ന പുരുഷന്മാര്ക്ക് മുന്നില്‍ മറച്ച് വെച്ച് മുലയൂട്ടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയാണ് മാതൃഭൂമി ഗൃഹലക്ഷ്മി. കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന…
Read MoreMonth: February 2018
പ്രിയനടിക്ക് വിട ചൊല്ലി മുംബൈ നഗരം; മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.
മുംബൈ: അന്തരിച്ച പ്രിയതാരം ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുംബൈ നഗരം. ആയിരക്കണക്കിന് പേര് ലേഡി സൂപ്പര്‍സ്റ്റാറിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍ മുംബൈയിലെത്തി. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന് ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടു വരുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ചുമന്ന പട്ടുസാരി ഉടുപ്പിച്ച മൃതദേഹത്തില്‍ ആദരസൂചകമായി ത്രിവര്‍ണപതാക പുതപ്പിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹത്തിന്റെ മകന് അര്ജുന് കപൂര്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ മൃതദേഹത്തിനൊപ്പമുണ്ട്. വഴിയരികിലും ബാരിക്കേഡുകൾക്കു…
Read Moreമദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് പൊക്കിയപ്പോള്‍ യുവാവ് ആത്മഹത്യ ചെയ്തു;പുലിവാല് പിടിച്ച് പോലിസ്.
ബെംഗളൂരു: മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായ യുവാവ് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസിപി ട്രാഫിക്(ഈസ്റ്റ്) അഭിഷേക് ഗോയലിനാണ് അന്വേഷണച്ചുമതല. ട്രക്ക് ഡ്രൈവറായ മണികണ്ഠ(34)യാണു ജീവനൊടുക്കിയത് മദ്യപിച്ച് വാഹനമോടിച്ചതിനു ബെന്നാർഘട്ടെ റോഡിലെ മൈക്കോ ലേഔട്ട് പൊലീസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തിരുന്നു. മദ്യത്തിന്റെ അളവു കണ്ടെത്താനുള്ള ആൽക്കോമീറ്റർ പരിശോധനയ്ക്കു വിസമ്മതിച്ച ഇയാൾ ഇവിടെ നിന്നു കടന്നു. തുടർന്നു പുലർച്ചെ രണ്ടരയോടെ തിരിച്ചെത്തി ബൈക്ക് തിരികെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകിയില്ല. തുടർന്ന് സ്റ്റേഷനു പുറത്തിറങ്ങി പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ…
Read More‘മായാനദി’ അതിമനോഹരമെന്നു മോഹന്‍ലാല്‍ !
ആഷിഖ് അബുവിന്റെ പുതിയ ചിത്രം മായാനദി മനോഹരമായി നെയ്ത പ്രണയകഥയെന്ന് മോഹന്‍ലാല്‍. സിനിമ ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മയാനദിയേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ച് താരം രംഗത്ത് വന്നത്. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് :
Read Moreഡ്രൈവര്‍ ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് കര്‍ണാടക ആര്.ടി.സി
ബെംഗളൂരു : സാധാരണയായി രാത്രികാലങ്ങളില്‍ നടക്കുന്ന വാഹനാപകടങ്ങളുടെ ഏറിയ പങ്കും ഡ്രൈവറുടെ ഉറക്കം മൂലമാണ്,പലപ്പോഴും താന്‍ അറിയാതെ തന്നെ കണ്ണുകള്‍ അടഞ്ഞു പോകുകയും എതിരെ വരുന്ന വാഹനങ്ങളുടെ മേലോ മറ്റേതെങ്കിലും വസ്തുക്കളുടെ മുകളിലോ ഇടിച്ചാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ണാടക ആര് ടി സി സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍,ഡ്രൈവര്‍ ഉറക്കത്തിലേക്ക് പോകുകയാണ് എങ്കില്‍ ബസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ അത് പിടിച്ചെടുക്കുകയും അലാറം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.ആദ്യമായി പത്തു വോള്‍വോ ബസുകളില്‍ ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍…
Read Moreമധുവിന്റെ കൊലപാതകം; പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി ജസ്റ്റിസ് കെ. സുരേന്ദ്രൻ നൽകിയ കത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരണ് ഡിവിഷൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്. അതേസമയം, മധു കൊലക്കേസിലെ ഹൈക്കോടതി ഇടപെടല്‍ സർക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയേയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടർ നടപടികൾ…
Read Moreപാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദി!
യുഎസ്: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പിന്റെ അപേക്ഷ. അമേരിക്കയിലെ കോടതിയിലാണ് മോദി അപേക്ഷ നൽകിയത്. 1000 കോടി യുഎസ് ഡോളറിന്റെ ആസ്തി ബാധ്യതകളുള്ള കമ്പനിയാണ് ന്യൂയോര്‍ക്കിലെ കോടതിയിൽ അപേക്ഷ നൽകിയത്. ഈ മാസം 25നാണ് ഇ-മെയിൽ വഴി കമ്പനി അപേക്ഷ നൽകിയത്. 100 കോടി രൂപയുടെ ഈടിൻമേൽ മെഹുൽ ചോക്സി 5,280 കോടി രൂപ വായ്പയെടുത്തുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ വായ്പാ തട്ടിപ്പ് നടത്തിയ കമ്പനിയുമായി ഫയര്‍സ്റ്റാര്‍ ഗ്രൂപ്പിന് ബന്ധമില്ല. 2010 നവംബറിനും 2104 ഏപ്രിലിനും ഇടയിലാണ് നീരവ്…
Read Moreശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍.
മുംബൈ: ശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം. സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബിനുള്ളിലെ ഹാളിനകത്താണ് പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ക്ലബിനു പുറത്ത് വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. താരത്തിന് അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. പൊതുദര്‍ശനത്തിനു ശേഷം ഇവിടെ അനുശോചന സമ്മേളനവും നടത്തും. 2.30ന് വിലാപയാത്ര ആരംഭിക്കും. സംസ്കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവന് ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും. വെള്ള നിറത്തെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശ്രീദേവി. സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്…
Read Moreറിസർവ് ബാങ്കിനെ എന്തിനു വിശ്വസിക്കണം? 10 രൂപ നാണയത്തിന് നഗരത്തില്‍ അപ്രഖ്യാപിത വിലക്ക്.
ബെംഗളൂരു : റിസർവ് ബാങ്ക് ഉറപ്പു നൽകിയിട്ടും ബെംഗളൂരുവിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ ചെറുകിട കച്ചവടക്കാരും ബസ് കണ്ടക്ടർമാരും തയാറാകുന്നില്ലെന്നു വ്യാപക പരാതി. വ്യാജ നാണയമാണെന്ന് ആരോപിച്ചാണിത്. ബസിൽ പോലും എടുക്കാത്തതോടെ 10 രൂപ നാണയം കയ്യിലെത്തുന്നവർ ഇതുപയോഗിച്ച് ഇടപാടു നടത്താനാകാതെ വിഷമിക്കുകയാണ്. സമീപകാലത്ത് ബിഎംടിസി ബസുകളിലും 10 രൂപ നാണയം കണ്ടക്ടർമാർ നിഷേധിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരു വർഷം മുൻപാണ് 10 രൂപ നാണയങ്ങൾ വ്യാജമാണെന്ന് അഭ്യൂഹം ഉയർന്നത്. തുടർന്നു ബെംഗളൂരുവിൽ ഭൂരിഭാഗം വ്യാപാരികളും ഇവ സ്വീകരിക്കാതായി. പലയിടത്തും കച്ചവടക്കാരും ജനങ്ങളും…
Read Moreശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നതിന് വിലക്ക്.
മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കപൂര്‍ കുടുംബം. ഖുഷി, ജാന്‍വി, ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പിആര്‍ഒ പുറത്തു വിട്ട പ്രത്യേക അറിയിപ്പിലാണ് പൊതുദര്‍ശനവും സംസ്കാരചടങ്ങും ചിത്രീകരിക്കാന്‍ വിലക്കുള്ളതായി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെ മുംബൈ സെലിബ്രേഷന് ക്ലബിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. ശ്രീദേവിക്ക് ആദാരാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടാകും എന്നാല്‍, ക്യാമറകള്‍ ക്ലബിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ഇന്നലെ ശ്രീദേവിയുടെ മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്…
Read More