ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നതിന് വിലക്ക്.

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കപൂര്‍ കുടുംബം. ഖുഷി, ജാന്‍വി, ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പിആര്‍ഒ പുറത്തു വിട്ട പ്രത്യേക അറിയിപ്പിലാണ് പൊതുദര്‍ശനവും സംസ്കാരചടങ്ങും ചിത്രീകരിക്കാന്‍ വിലക്കുള്ളതായി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെ മുംബൈ സെലിബ്രേഷന്‍ ക്ലബിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. ശ്രീദേവിക്ക് ആദാരാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടാകും എന്നാല്‍, ക്യാമറകള്‍ ക്ലബിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ഇന്നലെ ശ്രീദേവിയുടെ മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരന്‍…

Read More