‘തുറിച്ചുനോക്കരുത്…ഞങ്ങൾക്ക് മുലയൂട്ടണം’ മോഡല്‍ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ചട്ടയുമായി മാതൃഭൂമി ഗൃഹലക്ഷ്മി.

‘തുറിച്ചുനോക്കരുത്.. ഞങ്ങൾക്ക് മുലയൂട്ടണം’ മോഡല്‍ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ചട്ടയുമായി മാതൃഭൂമി ഗൃഹലക്ഷ്മി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് ഇത്തരമൊരു കവര്‍ ചട്ട പുറത്തിറക്കിയത്.  ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയെന്ന് പറഞ്ഞാണ് മാതൃഭൂമി ഗൃഹലക്ഷ്മി പുതിയ ക്യാമ്പയിൻ തുടങ്ങിയത്.

വിദേശ രാജ്യങ്ങളില്‍ പാര്‍ലമെന്റില്‍ ഇരുന്ന് വരെ മുലയൂട്ടുന്നു. കേരളത്തിലെ അമ്മമാര്‍ക്ക് യാത്രാ വേളകളിലും മറ്റും തൃഷ്ണയോട് കൂടി നോക്കുന്ന പുരുഷന്മാര്‍ക്ക് മുന്നില്‍ മറച്ച് വെച്ച് മുലയൂട്ടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയാണ്‌ മാതൃഭൂമി ഗൃഹലക്ഷ്മി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടാണ് നമ്മുടെതെന്ന് ജിലു ജോസഫ്‌ പറയുന്നു. എന്തിനെയും എതിർക്കുന്നവർ ഈ കാമ്പയിനെതിരെയും രംഗത്തെത്തുമെന്നും അവര്‍ പറയുന്നു.

”ഈ ഒരു കാമ്പയിനോ ചിത്രമോ മൂലം എനിക്ക് വരാൻ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളെയും സന്തോഷത്തോടെ ഏറ്റുവാങ്ങി ഞാൻ ആഘോഷിക്കും. സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാൻ കൊതിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തെ എന്നും ഒരു ചിത്രത്തിൽ കാത്തു സൂക്ഷിക്കാൻ ചങ്കുറപ്പുള്ള അമ്മമാർക്ക് വേണ്ടി..” ജിലു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇങ്ങനെയൊരു പ്രൊജക്ട് ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ആദ്യം എനിക്കൊരു മെയിലാണ് വന്നത്. വിഷയം കേട്ടപ്പോള്‍ തന്നെ രണ്ടാമതൊന്നും ആലോചിക്കാതെ താന്‍ സമ്മതം മൂളിയതായും ജിലു ആത്മാഭിമാനത്തോടെ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts