‘തുറിച്ചുനോക്കരുത്…ഞങ്ങൾക്ക് മുലയൂട്ടണം’ മോഡല്‍ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ചട്ടയുമായി മാതൃഭൂമി ഗൃഹലക്ഷ്മി.

‘തുറിച്ചുനോക്കരുത്.. ഞങ്ങൾക്ക് മുലയൂട്ടണം’ മോഡല്‍ ജിലു ജോസഫിന്റെ മുലയൂട്ടല്‍ കവര്‍ ചട്ടയുമായി മാതൃഭൂമി ഗൃഹലക്ഷ്മി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് ഇത്തരമൊരു കവര്‍ ചട്ട പുറത്തിറക്കിയത്.  ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയെന്ന് പറഞ്ഞാണ് മാതൃഭൂമി ഗൃഹലക്ഷ്മി പുതിയ ക്യാമ്പയിൻ തുടങ്ങിയത്. വിദേശ രാജ്യങ്ങളില്‍ പാര്‍ലമെന്റില്‍ ഇരുന്ന് വരെ മുലയൂട്ടുന്നു. കേരളത്തിലെ അമ്മമാര്‍ക്ക് യാത്രാ വേളകളിലും മറ്റും തൃഷ്ണയോട് കൂടി നോക്കുന്ന പുരുഷന്മാര്‍ക്ക് മുന്നില്‍ മറച്ച് വെച്ച് മുലയൂട്ടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയാണ്‌ മാതൃഭൂമി ഗൃഹലക്ഷ്മി. കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന…

Read More