പ്രിയനടിക്ക് വിട ചൊല്ലി മുംബൈ നഗരം; മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

മുംബൈ: അന്തരിച്ച പ്രിയതാരം ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുംബൈ നഗരം. ആയിരക്കണക്കിന് പേര്‍ ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍ മുംബൈയിലെത്തി. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടു വരുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ചുമന്ന പട്ടുസാരി ഉടുപ്പിച്ച മൃതദേഹത്തില്‍ ആദരസൂചകമായി ത്രിവര്‍ണപതാക പുതപ്പിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹത്തിന്‍റെ മകന്‍ അര്‍ജുന്‍ കപൂര്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ മൃതദേഹത്തിനൊപ്പമുണ്ട്. വഴിയരികിലും ബാരിക്കേഡുകൾക്കു…

Read More