ബെംഗളൂരു : കഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്തിൽ മീനഭരണി ഉൽസവത്തിനു മുന്നോടിയായുള്ള പറയെടുപ്പ് 28നു മാറത്തഹള്ളി മേഖലയിൽ നടക്കുമെന്നു സോണൽ വൈസ് പ്രസിഡന്റ് കെ.പി. അനിൽകുമാർ അറിയിച്ചു. ഫോൺ: 9986571864.
Read MoreMonth: January 2018
വീണ്ടും റെക്കോര്‍ഡിട്ട് നമ്മ മെട്രോ;കർണാടക ബന്ദിന്റെ തലേദിവസം യാത്ര ചെയ്തത് നാല് ലക്ഷം യാത്രക്കാര്‍.
ബെംഗളൂരു∙ കർണാടക ബന്ദിന്റെ തലേദിവസം നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം വീണ്ടും നാലു ലക്ഷം കടന്നു. ബുധനാഴ്ച രാവിലെ അഞ്ചു മുതൽ രാത്രി 11 വരെ നടത്തിയ സർവീസിൽ 4,11,601 യാത്രക്കാരാണു മെട്രോയെ ആശ്രയിച്ചത്. മൈസൂരു റോഡ് -ബയ്യപ്പനഹള്ളി പർപ്പിൾ ലൈനിൽ 2,32,241 പേർ യാത്ര ചെയ്തപ്പോൾ നാഗസന്ദ്ര-യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ 1,79,360 പേർ യാത്ര ചെയ്തു. ഇതിനു മുൻപ് മകരസംക്രാന്തി, പൊങ്കൽ അവധിക്കു മുന്നോടിയായി ജനുവരി 12ന് ആണു കൂടുതൽപേർ മെട്രോയിൽ യാത്ര ചെയ്തത്. അന്നു 4,02,923 യാത്രക്കാരാണു മെട്രോയെ ആശ്രയിച്ചത്. റിപ്പബ്ലിക്…
Read Moreതുമക്കൂരു സിദ്ധഗംഗാ മഠാധിപതിക്ക് ഭാരതരത്ന നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : ലിംഗായത്ത് ആചാര്യനും തുമക്കൂരു സിദ്ധഗംഗാ മഠാധിപതിയുമായ ശിവകുമാര സ്വാമിജിയെ (109) ഭാരതരത്ന പുരസ്കാരത്തിനു പരിഗണിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. സിദ്ധഗംഗാ എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകൻ കൂടിയാണ് സ്വാമിജി. ‘സഞ്ചരിക്കുന്ന ദൈവം’ എന്നറിയപ്പെടുന്ന ശിവകുമാര സ്വാമിജി ജനമനസ്സിൽ അത്രയേറെ ഇടം പിടിച്ചയാളാണെന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ട്. 1941 മുതൽ സിദ്ധഗംഗാ മഠത്തിന്റെ സാരഥ്യം വഹിക്കുന്നു. 1908 ഏപ്രിലിൽ ജനിച്ച സ്വാമി ലിംഗായത്ത് സമുദായത്തിന്റെ വഴികാട്ടിയും ജാതി മത ഭേദമന്യേ ദരിദ്ര ജനവിഭാഗത്തിന്റെ രക്ഷകനുമാണെന്നു മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു.
Read Moreചുരുങ്ങിയ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തി ഹുബ്ബള്ളിയിൽനിന്നും കൊപ്പാളിൽനിന്നും പുതിയ സർവീസുകൾ ആരംഭിക്കുന്നു.
ബെംഗളൂരു : ചുരുങ്ങിയ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തി ഹുബ്ബള്ളിയിൽനിന്നും കൊപ്പാളിൽനിന്നും പുതിയ സർവീസുകൾ ആരംഭിക്കുന്നു. ഹുബ്ബള്ളിയിൽനിന്ന് കൊച്ചി, കണ്ണൂർ, ചെന്നൈ, അഹമ്മദാബാദ്, ഗോവ, തിരുപ്പതി, ഹിൻഡൻ സർവീസുകളും. കൊപ്പാളിലെ ബാൽഡോട്ട എയ്റോഡോമിൽ നിന്ന് ബെംഗളൂരു, ഗോവ, ഹൈദരാബാദ് സർവീസുകളാണ് ആരംഭിക്കുക.
Read Moreബന്ദ് ദിനത്തില്‍ ഭയപ്പെട്ടത് സംഭവിച്ചില്ല;നാട്ടില്‍ പോകാന്‍ ഇറങ്ങിയവര്‍ക്കെല്ലാം ബസും ട്രെയിനും കിട്ടി.
ബെംഗളൂരു : ബന്ദിനെ തുടർന്നു കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചത് ഉച്ചയ്ക്കു രണ്ടു മണിയോടെ. 2.15നു ഗുരുവായൂർ ഡീലക്സാണ് ആദ്യം പുറപ്പെട്ടത്. മൈസൂരുവിൽനിന്നു 2.30നു കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ ബസും സർവീസ് നടത്തി. രാവിലെ കോഴിക്കോട്, ബത്തേരി, കണ്ണൂർ സർവീസുകൾക്കു പുറമെ തിരുവനന്തപുരത്തേക്ക് മൈസൂരു വഴിയുള്ള മൂന്നു സ്കാനിയ എസി സർവീസും റദ്ദാക്കിയിരുന്നു. റിപ്പബ്ലിക് ദിന അവധിക്കായി നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്കിനെ തുടർന്നു പതിവു സർവീസുകൾക്കു പുറമെ 11 സ്പെഷൽ സർവീസുകളും കേരള ആർടിസി ഇന്നലെ നടത്തി. സ്പെഷൽ ബസുകളെല്ലാം വൈകിട്ട്…
Read Moreഇനി ന്യായവില ഭക്ഷണം നിങ്ങളെ തേടിയെത്തും;പ്രാതല്‍ 5 രൂപക്കും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 രൂപ വീതവും;ഇന്ദിര മൊബൈല്‍ കാന്റീനുകള്‍ യാത്രക്ക് തയ്യാര്‍.
ബെംഗളൂരു∙ ഇന്ദിരാ മൊബൈൽ കന്റീനുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. രാവിലെ 11ന് വിധാൻസൗധയിൽ നടന്ന ചടങ്ങിൽ 18 മൊബൈൽ കന്റീനുകളാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ബിബിഎംപി പരിധിയിലെ 24 വാർഡുകളിലാണ് മൊബൈൽ കന്റീനുകളുടെ പ്രവർത്തനം. ഇതിൽ ആറ് വാർഡുകളിലേക്കുള്ള മൊബൈൽ വാഹനങ്ങൾ ഫെബ്രുവരി പകുതിയോടെ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂവെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ബിബിഎംപിയുടെ 198 വാർഡുകളിലും ഓരോ കന്റീൻ വീതം നിർമിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലലഭ്യതയാണ് തടസ്സമായത്. പ്രതിഷേധത്തെ തുടർന്നു പാർക്കുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ കന്റീൻ…
Read More21 കിലോമീറ്റര്‍ 5000 രൂപ;സംഭവം നമ്മ ബെംഗളൂരുവില്‍ അല്ലാതെ മറ്റെവിടെ ?
ബെംഗളൂരു: കുവൈറ്റിൽനിന്നു രാവിലെ കെംപഗൗഡയിലെത്തിയ തിരുവല്ല സ്വദേശിയായ വിദ്യാർഥി ഡാനി വർഗീസ് പീറ്ററിൽനിന്ന് 21 കിലോമീറ്റർ യാത്രയ്ക്ക് 5000 രൂപയാണ് വെബ്ടാക്സി ഡ്രൈവർ ആവശ്യപ്പെട്ടത്. നഗരത്തിലെ കോളജിൽ ബികോം വിദ്യാർഥിയായ ഡാനി കുവൈത്തിലെ മാതാപിതാക്കളെ സന്ദർശിച്ച് വിദ്യാരണ്യപുരയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വഴിയിലുടനീളം സംഘർഷമാണെന്നും ഏറെ ചുറ്റിവളഞ്ഞുവേണം യാത്ര ചെയ്യാൻ എന്നുമായിരുന്നു ഡ്രൈവർ പറഞ്ഞത്. വരുന്ന വഴിയിൽ തടസ്സമോ ഗതാഗതക്കുരുക്കോ ഇല്ലാതെ അരമണിക്കൂറിനുള്ളിൽ താമസസ്ഥലത്തെത്തി. ഇതിനിടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി കൊള്ളനിരക്ക് ചോദ്യം ചെയ്തതോടെ 2000 രൂപയെങ്കിലും വേണമെന്നായി ഡ്രൈവർ. അവസാനം 1200 രൂപ നൽകിയാണ്…
Read Moreബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു;ബന്ദ് ചിത്രങ്ങളിലൂടെ.
ബെംഗളൂരു ∙ ഗോവയുമായുള്ള മഹാദായി നദീജലം പങ്കിടൽ പ്രശ്നത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യവുമായി കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് ജനജീവിതത്തെ ബാധിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയായിരുന്നു ബന്ദ്. ബെംഗളൂരുവിൽ ബന്ദ് ഭാഗികമായിരുന്നു. ബന്ദ് കാരണം സ്വകാര്യ വോൾവോ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രാനിരക്കു കുത്തനെ ഉയർത്തിയതു മലയാളി യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. പാൽ, പത്രം, പച്ചക്കറി, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവയെ ബന്ദ് ബാധിച്ചില്ല. ഗോവയുടെ കദംബ ട്രാൻസ്പോർട്ട് ബസുകൾ കർണാടകയിലേക്കു സർവീസ് നടത്തിയില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു…
Read Moreതുമുകുരു സിദ്ധഗംഗ മഠ അധിപതി ശിവകുമാര സ്വാമി വാര്‍ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍
ബെംഗളൂരു : ശ്വാസതടസവും വാര്‍ധക്യ സഹജമായ രോഗങ്ങളെയും തുടര്‍ന്ന് തുമുകുരു സിദ്ധഗംഗ മഠ അധിപതി ശിവകുമാര സ്വാമി യെ നഗരത്തിലെ ബി ജി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വാമിക്ക് 110 വയസ്സ് ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ ആണ് സിദ്ധ ഗംഗ മഠം. ലിങ്കയത് വിഭാഗങ്ങളുടെ ഏറ്റവും ഉന്നത സ്ഥാനീയനായ വ്യക്തിയായാണ് തുമുകുരു സിദ്ധഗംഗ മഠ അധിപതി പരിഗണിക്കപ്പെടുന്നത്. സ്വാമിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടെണ്ടത് ഇല്ല എന്ന് സ്വാമിയേ ചികിത്സിക്കുന്ന ഡോക്ടര്‍ രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നു.
Read Moreഅതിഥികളായി 10 രാഷ്ട്രത്തലവൻമാർ;കനത്ത സുരക്ഷയിൽ ഇന്ന് 69 മത് റിപ്പബ്ലിക് ദിനാഘോഷം;
ന്യൂഡൽഹി ∙ രാജ്യം ഇന്ന് 69–ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിൽ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായെത്തുന്നത് പത്തു രാഷ്ട്രത്തലവന്മാരാണ്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും. അശോകചക്ര അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് രാജ്പഥിലൂടെ കര–നാവിക–വ്യോമ സേനകളുടെ പരേഡ് ഉണ്ടാകും. അതേസമയം, ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ,…
Read More