ബെംഗളൂരു ∙ ഐടി കമ്പനികൾക്കു പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്താൻ ബെസ്കോം നടപടികളാരംഭിച്ചു. നിലവിൽ വാണിജ്യസ്ഥാപനങ്ങൾക്കു നൽകുന്ന നിരക്കിലാണ് ഐടി സ്ഥാപനങ്ങൾക്കു വൈദ്യുതി നൽകുന്നത്. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ നിർദേശപ്രകാരമാണു പുതിയ താരിഫ് നിരക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ ബെസ്കോമിന്റെ നടപടിക്കെതിരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കർണാടക ചാപ്റ്റർ ഭാരവാഹികൾ രംഗത്തെത്തി. ഐടി വ്യവസായങ്ങൾക്കു സർക്കാർ വൻ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും നിലവിലെ വ്യവസായത്തെ തളർത്താൻ മാത്രമേ ഇത്തരം തീരുമാനത്തിലൂടെ സാധിക്കുകയുള്ളൂവെന്നു പ്രസിഡന്റ് അശോക പറഞ്ഞു.
Read MoreMonth: January 2018
സിദ്ധാരമയ്യ യുടെ ന്യായവില ഭക്ഷണ ശാലകള്‍ ഇനി സ്കൂളുകളിലേക്കും കോളേജുകളിലെക്കും വ്യാപിപ്പിക്കുന്നു;”ഇന്ദിര കാന്റീനുകള്‍ വഴി കർണാടകയെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം”
ബെംഗളൂരു∙ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര കന്റീനുകൾ സർക്കാർ സ്കൂളുകളിലും കോളജുകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു നഗരപരിധിയിൽ ആരംഭിച്ച കന്റീനുകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും വ്യാപിപ്പിച്ചതിനെ തുടർന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കർണാടകയെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.ബിബിഎംപി പരിധിയിലെ 24 വാർഡുകളിൽ ആരംഭിച്ച മൊബൈൽ ഇന്ദിര കന്റീനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു സിദ്ധരാമയ്യ. സ്ഥലലഭ്യത പ്രശ്നം സൃഷ്ടിച്ചപ്പോഴാണ് മൊബൈൽ കന്റീനുകൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തനമാരംഭിക്കാൻ സാധിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.ഇന്ദിര മൊബൈൽ കന്റീനുകളുടെ പൂർണതോതിലുള്ള…
Read Moreമലയാളി സെൽ കൺവൻഷൻ
ബെംഗളൂരു∙ ബിജെപി മലയാളി സെൽ മഹാലക്ഷ്മി ലേഔട്ട് കൺവൻഷൻ കൺവീനർ രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസന്ന, വാർഡ് പ്രസിഡന്റ് ഉമാപതി നായിഡു, ബാബു, ഗോവിന്ദ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.
Read Moreനഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.
ബെംഗളൂരു ∙ നഴ്സിങ് വിദ്യാർഥിനി ബംഗാൾ സ്വദേശിനി മൗനിഷ റോയെ (20) നെലമംഗല ടി ബേഗൂരിലെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രണയ നൈരാശ്യമാണു കാരണമെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ്നു കണ്ടെത്തി.
Read Moreഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് നിർബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് “തലയൂരി” ബെംഗളൂരു ട്രാഫിക് പോലിസ്.
ബെംഗളൂരു : അടുത്ത മാസം ഒന്നു മുതൽ ബെംഗളൂരുവിൽ ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം ട്രാഫിക് പൊലീസ് പിൻവലിച്ചു. ഹെൽമറ്റിന്റെ ഗുണനിലവാരം കാഴ്ചയിൽ വിലയിരുത്താൻ കഴിയില്ലെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിഐഎസ്) വ്യക്തമാക്കിയതോടെയാണിത്. പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനു ബൈക്ക് യാത്രികന്റെ ഹെൽമറ്റ് മികച്ചതാണോ അല്ലയോ എന്നു വെറും കാഴ്ചയിലൂടെ തീരുമാനിക്കാനാകില്ല. അതിനാൽ ഐഎസ്ഐ മുദ്രയില്ലെന്ന കാരണത്താൽ ബെംഗളൂരുവിൽ ട്രാഫിക് പൊലീസ് ബൈക്ക് യാത്രികരിൽനിന്നു പിഴ ഈടാക്കുകയോ ഹെൽമറ്റ് പിടിച്ചെടുക്കുകയോ ചെയ്യില്ല. എന്നാൽ ബൈക്കിനു മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്കു ഹെൽമറ്റ് നിർബന്ധമാണ്.…
Read Moreമുംബൈക്കും ജംഷഡ്പൂരിനും വിജയം
ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെരിട്ടോൺ ഫെർണാഡസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്. ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തിൽ ബൽവന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബൽവന്ത് സിംഗിന്റെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. 2 -1…
Read Moreതുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു.
തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആ മക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ (ദുബായ്, അബുദാബി, ഷാര്‍ജ, അലൈന്‍, റാസല്‍ഖൈമ), ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക…
Read Moreഡൽഹിയെ വീണ്ടും തോൽപിച്ച് ബ്ലാസ്റ്റേഴ്‌സ്, പുതുതാരമായി നേഗി..
ആദ്യ പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിലൂടെ പുറകിലായ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ അടിച്ചു മൂന്നു പോയിന്റ് കരസ്ഥമാകുകയായിരുന്നു. പുതിയ സൈനിങ് ദീപേന്ദ്ര നേഗി ഒന്നാമത്തെ ഗോളടിച്ചും, രണ്ടാമത്തെ ഗോളിനായി പെനാൽറ്റി ഒരുക്കിയും തിളങ്ങിയപ്പോൾ. ഹ്യൂമേട്ടൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കേരളത്തിന് വിജയം ഉറപ്പാക്കി. പുതിയ കോച്ചിന്റെ കീഴിൽ ഇനിയും ഒരു സ്ഥിര ഫോർമേഷനിൽ എത്താത്ത പോലെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. നേമാനിയയെ ഇപ്രാവശ്യവും പുറത്തിരുത്തി ജെയിംസ് മൂന്നു ഡിഫെൻഡേഴ്സിനെ മാത്രം കളത്തിലിറക്കി; സപ്പോർട്ടിനായി വിങ് ബാക്കുകളെയും ഇറക്കി വലതു വിങ്ങിൽ പ്രശാന്തും ഇടതു വിങ്ങിൽ ജാക്കിയും. മിലാൻസിങ്ങും കരണും പേക്കുസോണും മിഡിലും…
Read Moreഅവസാനം യാത്രക്കാര്‍ക്ക് തന്നെ വിജയം;ഓലയുടെയും ഊബറിന്റെയും രംഗപ്രവേശത്തോടെ തിരിച്ചടി നേരിട്ട ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ ചേർന്നു വെബ്ടാക്സി കമ്പനി രൂപീകരിക്കുന്നു;12 യൂണിയനുകള്‍ അണിനിരക്കുന്ന ‘ബിടാഗ്’ആപ്പ് രണ്ടു മാസത്തിനകം “നിരത്തില്‍”.
ബെംഗളൂരു : ഓലയുടെയും ഊബറിന്റെയും രംഗപ്രവേശത്തോടെ തിരിച്ചടി നേരിട്ട ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ ചേർന്നു വെബ്ടാക്സി കമ്പനി രൂപീകരിക്കുന്നു. ഓട്ടോ–ടാക്സി യൂണിയനുകളുടെ നേതൃത്വത്തിലാണ് ‘ബിടാഗ്’ എന്ന പേരിൽ മൊബൈൽ ആപ്പ് ഇറക്കുന്നത്.ഒൻപതിനായിരത്തോളം ഡ്രൈവർമാർ റജിസ്റ്റർ ചെയ്തതായി ആപ്പ് വികസിപ്പിക്കുന്ന ബി–ട്രാൻസ്പോർട് സൊല്യൂഷൻസ് സ്ഥാപകൻ എൻ.എൽ. ബസവരാജു പറഞ്ഞു. ‘ബിടാഗ്’ രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മറ്റു വെബ്ടാക്സികളിലേതുപോലെ തിരക്കനുസരിച്ച് ചാർജ് കൂടുന്ന ‘സർജ് പ്രൈസിങ്ങോ’, ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ ഉണ്ടാകില്ലെന്നും ബസവരാജു പറഞ്ഞു. ആദർശ് ഓട്ടോറിക്ഷാ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, രാജീവ്ഗാന്ധി ഓട്ടോ ആൻഡ് ടാക്സി…
Read Moreഗ്രൂപ്പ് ബുക്കിങ്ങിന് 15% നിരക്കിളവ്;നിലനില്‍പ്പിനായുള്ള സമരത്തില്‍ ബി.എം.ടി.സി;
ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ബിഎംടിസി ബസുകളിലെ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് 15 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റെടുക്കുന്നവർക്ക് ആകെ തുകയിൽ 15 ശതമാനം കുറവാണ് ലഭിക്കുക. എസി, നോൺ എസി ബസുകളിലെ യാത്രക്കാർക്കു നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെ ഇളവുകൾ പ്രാബല്യത്തിൽ വരും.കൂടാതെ എസി, നോൺ എസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയും ഗതാഗതവകുപ്പിന്റെ പരിഗണനയിലുണ്ട്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ നടപ്പിൽ വരുത്തും. നമ്മ മെട്രോയും…
Read More